കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനില്‍ ഇന്ത്യന്‍ ഭരണഘടന കത്തിക്കാന്‍ പദ്ധതിയുമായി പാക് ഗ്രൂപ്പുകള്‍: സോഷ്യൽ മീഡിയ വഴി പ്രചാരണം..

  • By S Swetha
Google Oneindia Malayalam News

ലണ്ടന്‍: റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ കത്തിക്കാൻ ആഹ്വാനം ചെയ്ത് പാകിസ്താനില്‍ നിന്നുള്ള പ്രതിഷേധക്കാരുടെ സംഘം. ജനുവരി 26ലെ പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ സോഷ്യല്‍ മീഡിയ വഴി അടക്കം പ്രതിഷേധക്കാര്‍ ആളുകളെ അണിനിരത്തുകയാണ്. 5000ത്തിലധികം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

ദൈര്‍ഘ്യമേറിയ പ്രസംഗം മുതല്‍ ഡ്രീം ബജറ്റ് വരെ... ബജറ്റിലെ അറിഞ്ഞിരിക്കേണ്ട റെക്കോര്‍ഡുകള്‍ ഇങ്ങനെദൈര്‍ഘ്യമേറിയ പ്രസംഗം മുതല്‍ ഡ്രീം ബജറ്റ് വരെ... ബജറ്റിലെ അറിഞ്ഞിരിക്കേണ്ട റെക്കോര്‍ഡുകള്‍ ഇങ്ങനെ

അതേസമയം പാകിസ്താന്‍ ഗ്രൂപ്പിന്റെ ആസൂത്രിതമായ പ്രതിഷേധം സംബന്ധിച്ച ആശങ്ക യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഗാന്‍ഷ്യം യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനോട് പങ്കുവെച്ചു. മാത്രമല്ല, പ്രതിഷേധം നിരോധിക്കാന്‍, യുകെയിലെ നിരവധി ഇന്ത്യക്കാര്‍ അധികാരികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ലണ്ടന്‍ മേയര്‍, പൊലീസ് കമ്മീഷണര്‍, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് കത്തുകള്‍ എഴുതിയതായി ബിജെപിയുടെ ഓവര്‍സീസ് ഫ്രണ്ട്‌സ് പ്രസിഡന്റ് കുല്‍ദീപ് സിംഗ് ശേഖാവത്ത് പറഞ്ഞു.

pakflag-

തെഹ്രീക്-ഇ-കശ്മീരിന്റെ യുകെയിലെ യൂണിറ്റും കശ്മീര്‍ തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന സമാന ചിന്താഗതിക്കാരായ സംഘടനകളും ചേര്‍ന്നാണ് പ്രതിഷേധത്തിനൊരുങ്ങുന്നതെന്ന് തെഹ്രീക്-ഇ-കശ്മീര്‍ യുകെയുടെ പ്രസിഡന്റ് ഫാഹിം കയാനി പറഞ്ഞു. പതാകയോ ഭരണഘടനയോ കത്തിച്ചുകൊണ്ട് ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ അല്ല തങ്ങള്‍ ലക്ഷ്യമിടുന്നത്. അതേസമയം യുഎന്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി കശ്മീര്‍ തര്‍ക്കം സമാധാനപരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാധാരണ ഇന്ത്യക്കാര്‍ രംഗത്തെത്തുമെന്നാണ് പ്രതീക്ഷ.

മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ തങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ ഈ സംഘടനകളുമായി കൈകോര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന കത്തിക്കുന്ന പരിപാടിയില്‍ സമാന ചിന്താഗതിക്കാരായ ആളുകള്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ വഴിയും വന്‍ പ്രചാരണവും നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലണ്ടനില്‍ നടക്കുന്ന നാലാമത്തെ വലിയ പ്രതിഷേധമാണ് ജനുവരി 26ലേത്. ആഗസ്റ്റ് 15നും ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു.

English summary
Pak teams plans to set fire Indian constitution in London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X