കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ വീഡിയോ പ്രചരിപ്പിച്ച് പാക് ചാനല്‍: വിഘടന വാദി നേതാവ് കശ്മീരില്‍ വീട്ടുതടങ്കലിലെന്ന് വാദം!

Google Oneindia Malayalam News

ഇസ്ലാമാബാദ്: ജമ്മു കശ്മീരിനെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് പാകിസ്താന്‍ ടിവി ചാനല്‍. 2019ലെ ബ്രേക്കിംഗ് വാര്‍ത്ത എന്ന പേരില്‍ കശ്മീരി വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി വീട്ടുതടങ്കലിലുള്ള ദൃശ്യങ്ങളാണ് നല്‍കിയിട്ടുള്ളത്. പാകിസ്താനില്‍ 2.5 മില്യണ്‍ ഫോളോവര്‍മാരുള്ള 24 ന്യൂസ് എച്ച്ഡി എന്ന ചാനലാണ് യൂട്യൂബ് ചാനലില്‍ വീഡിയോ നല്‍കിയിട്ടുള്ളത്. എന്നാല്‍ ചാനലിന്റെ വാദം തെറ്റാണ്. 2018 ഏപ്രില്‍ മുതല്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയാണ് ചാനല്‍ ബ്രേക്കിംഗ് എന്ന വ്യാജേന പുറത്തുവിട്ടിട്ടുള്ളതെന്ന് ഗീലാനിയുടെ ബന്ധുക്കള്‍ വാര്‍ത്താ ഏജന്‍സി എഎഫ്പിയോട് വ്യക്തമാക്കി. 2018 ഏപ്രിലില്‍ ഗീലാനി വീട്ടുതടങ്കലിലുള്ളപ്പോഴാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളതെന്നും ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

അരാംകോ ഇടപാടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ഓഹരികള്‍ ഉയര്‍ന്നു; ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത് 80,000 കോടിയിലധികം വിപണി മൂല്യംഅരാംകോ ഇടപാടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ഓഹരികള്‍ ഉയര്‍ന്നു; ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത് 80,000 കോടിയിലധികം വിപണി മൂല്യം

2019 ആഗസ്ത് നാലിന് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം 80000ഓളം പേരാണ് കണ്ടിട്ടുള്ളത്. കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ തങ്ങള്‍ വീട്ടുതടങ്കലിലാണെന്ന് വെളിപ്പെടുത്തി മിനിറ്റുകള്‍ക്കുള്ളിലാണ് വീഡിയോ അപ് ലോഡ് ചെയ്തിട്ടുള്ളത്. അടച്ചിട്ട വാതിലിന് പിന്നില്‍ സയീദ് അലി ഷാ ഗീലാനി നില്‍ക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യത്തിലുള്ളത്. 2019 ആഗസ്ത് 5ന് ജമ്മ കശ്മീരില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിന് പിന്നാലെ സമാന അവകാശവാദങ്ങളുമായി വീ‍ഡിയോ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ആഗസ്ത് എട്ടിനാണ് എഎഫ്പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആഗസ്ത് അഞ്ചിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം 31,000 പേരും കണ്ടിട്ടുണ്ട്.

mobile2-156

വീഡിയോയ്ക്ക് ഹിന്ദിയില്‍ നല്‍കിയ ക്യാപ്ഷനില്‍ വാതിലുകള്‍ തുറന്നുകിടക്കുന്നു. ഞാന്‍ പറക്കില്ല. ജനാധിപത്യത്തിന്റെ ശവമടക്ക് വരാനിക്കുന്നുവെന്നും നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന സ്വാതന്ത്ര്യ സമര പോരാളി സയീദ് അലി ഷാ ഗീലാനിയെ വീട്ടുതടങ്കലിലാക്കിയ ഹൃദയ ഭേദകമായ വീ‍ഡിയോ ആണെന്നും പരാമര്‍ശിക്കുന്നു. ഇന്ത്യയ്ക്ക് വലിയ നാണക്കേടാണെന്നും ക്യാപ്ഷനില്‍ പറയുന്നു.

English summary
Pak TV channel airs 2018 footage of Syed Ali Shah Geelani under house arrest in Kashmir,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X