ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ എന്ന് സമ്മതിച്ച് പാകിസ്ഥാൻ; 88 ഭീകര സംഘടനകൾക്കെതിരെ നടപടി
ദില്ലി; മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കണക്കാക്കുന്ന ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ ഉണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ. ദാവൂദ് കറാച്ചിയിലാണെന്ന് ഇന്ത്യയുടെ വാദത്തെ നേരത്തേ പാകിസ്ഥാൻ പലപ്പോഴായി നിഷേധിച്ചിരുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി (എഫ്എടിഎഫ്) ന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാനും കരിമ്പട്ടികയിൽ പെടാതിരിക്കാനായി 88 ഭീകരവാദ സംഘടനകൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ദാവൂദിന്റെ താവളം സംബന്ധിച്ച വിവരവും പുറത്തുവന്നിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂജ് അസര്‍ എന്നിവരുള്‍പ്പെടെയുള്ള 88 ഭീകരവാദികള്‍ക്കും സംഘടനകള്‍ക്കുമെതിരെയാണ് പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.

പാരീസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) 2018 ജൂണിലാണ് പാകിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് കണ്ടെത്തിയതോടെയായിരുന്നു നടപടി. ഭീകരവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘടന പാകിസ്ഥാന് നിർദ്ദേശം നൽകിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരുമാനം നീളുകയയാിരുന്നു.
ആഗസ്റ്റ് 18 നാണ് ഭീകര സംഘടനകൾക്കെതിരെ ഉപരോധം സംബന്ധിച്ച വിജ്ഞാപനം പാകിസ്ഥാൻ പുറപ്പെടുവിച്ചിരിക്കുന്നത്. 'വൈറ്റ് ഹൗസ്, നിയര്‍ സൗദി മോസ്‌ക്, ക്ലിഫ്റ്റന്‍, കറാച്ചി' എന്നാണ് ദാവൂദിന്റെ വിലാസമെന്ന് പാകിസ്ഥാൻ അറിയിച്ചിരിക്കുന്നത്. കറാച്ചിയിലെ ഹൗസിങ്ങ് അഥോറിറ്റിയിലെ 30ാം നമ്പർ ഡിഫന്സ് ട്രീറ്റിലെ ഹൗസ് നമ്പർ 7 ഉം നൂറാബാദിലെ പലാട്യല്‍ ബംഗ്ലാവും ദാവൂദിന്റേതാണ് പാകിസ്ഥാൻ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
1993 ലെ മുംബൈ ഭീകരാക്രമണം അടക്കം ഇന്ത്യയിലെ ഒട്ടേറെ കേസുകളിൽ പ്രതിയായ ദാവൂദ് പാകിസ്താനിലെ കറാച്ചിയിൽ ഉണ്ടെന്ന് നേരത്തേ രഹസ്യാന്വേഷണ ഏജന്‍സിയില്‍ വ്യക്തമാക്കിയിരുന്നു. ദാവൂദിനെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും ദാവൂദ് രാജ്യത്ത് ഇല്ലെന്നായിരുന്നു പാകിസ്ഥാൻ ആവർത്തിച്ചത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications