കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ എന്ന് സമ്മതിച്ച് പാകിസ്ഥാൻ; 88 ഭീകര സംഘടനകൾക്കെതിരെ നടപടി

Google Oneindia Malayalam News

ദില്ലി; മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കണക്കാക്കുന്ന ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ ഉണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ. ദാവൂദ് കറാച്ചിയിലാണെന്ന് ഇന്ത്യയുടെ വാദത്തെ നേരത്തേ പാകിസ്ഥാൻ പലപ്പോഴായി നിഷേധിച്ചിരുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി (എഫ്എടിഎഫ്) ന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാനും കരിമ്പട്ടികയിൽ പെടാതിരിക്കാനായി 88 ഭീകരവാദ സംഘടനകൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ദാവൂദിന്റെ താവളം സംബന്ധിച്ച വിവരവും പുറത്തുവന്നിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂജ് അസര്‍ എന്നിവരുള്‍പ്പെടെയുള്ള 88 ഭീകരവാദികള്‍ക്കും സംഘടനകള്‍ക്കുമെതിരെയാണ് പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.

imrankhan-15981

പാരീസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) 2018 ജൂണിലാണ് പാകിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് കണ്ടെത്തിയതോടെയായിരുന്നു നടപടി. ഭീകരവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘടന പാകിസ്ഥാന് നിർദ്ദേശം നൽകിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരുമാനം നീളുകയയാിരുന്നു.

ആഗസ്റ്റ് 18 നാണ് ഭീകര സംഘടനകൾക്കെതിരെ ഉപരോധം സംബന്ധിച്ച വിജ്ഞാപനം പാകിസ്ഥാൻ പുറപ്പെടുവിച്ചിരിക്കുന്നത്. 'വൈറ്റ് ഹൗസ്, നിയര്‍ സൗദി മോസ്‌ക്, ക്ലിഫ്റ്റന്‍, കറാച്ചി' എന്നാണ് ദാവൂദിന്റെ വിലാസമെന്ന് പാകിസ്ഥാൻ അറിയിച്ചിരിക്കുന്നത്. കറാച്ചിയിലെ ഹൗസിങ്ങ് അഥോറിറ്റിയിലെ 30ാം നമ്പർ ഡിഫന്സ് ട്രീറ്റിലെ ഹൗസ് നമ്പർ 7 ഉം നൂറാബാദിലെ പലാട്യല്‍ ബംഗ്ലാവും ദാവൂദിന്റേതാണ് പാകിസ്ഥാൻ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.

1993 ലെ മുംബൈ ഭീകരാക്രമണം അടക്കം ഇന്ത്യയിലെ ഒട്ടേറെ കേസുകളിൽ പ്രതിയായ ദാവൂദ് പാകിസ്താനിലെ കറാച്ചിയിൽ ഉണ്ടെന്ന് നേരത്തേ രഹസ്യാന്വേഷണ ഏജന്‍സിയില്‍ വ്യക്തമാക്കിയിരുന്നു. ദാവൂദിനെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും ദാവൂദ് രാജ്യത്ത് ഇല്ലെന്നായിരുന്നു പാകിസ്ഥാൻ ആവർത്തിച്ചത്.

ദില്ലി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രകാശന വിവാദം; പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതായി ബ്ലൂംസ്ബെറിദില്ലി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രകാശന വിവാദം; പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതായി ബ്ലൂംസ്ബെറി

നഗ്ന വീഡിയോകൾ,പിന്നാലെ വീഡിയോ കോൾ; കേരളത്തിലെ ഹണിട്രാപ്പിന്റെ പുതിയ വഴികൾ ഇങ്ങനെനഗ്ന വീഡിയോകൾ,പിന്നാലെ വീഡിയോ കോൾ; കേരളത്തിലെ ഹണിട്രാപ്പിന്റെ പുതിയ വഴികൾ ഇങ്ങനെ

കേരളത്തിൽ വീണ്ടും 2000 കടന്ന് കൊവിഡ് രോഗികൾ!!1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ!! ഇന്ന് 15 മരണംകേരളത്തിൽ വീണ്ടും 2000 കടന്ന് കൊവിഡ് രോഗികൾ!!1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ!! ഇന്ന് 15 മരണം

English summary
Pakistan admits Dawood Ibrahim in Karachi; Action against 88 terrorist organizations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X