താലിബാന്‍ മന്ത്രി ഇന്ത്യ സന്ദർശിച്ചു: പിന്നാലെ അതിർത്തിയില്‍ അഫ്ഗാന്‍-പാക് ഏറ്റമുട്ടല്‍; നിരവധി മരണം
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം തുറന്ന യുദ്ധത്തിലേക്ക്. പാകിസ്ഥാൻ അഫ്ഗാൻ മേഖലയില്‍ വ്യോമാക്രമണങ്ങൾ നടത്തിയതിന് പിന്നാലെ അഫ്ഗാന്‍ സേനയും ശക്തമായ രീതിയില്‍ തിരിച്ചടി നടത്തുകയായിരുന്നു. ടിടിപി മേധാവി നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ട് കാബൂൾ, ഖോസ്റ്റ്, ജലാലാബാദ്, പക്തിക എന്നിവിടങ്ങളില്‍ ഒക്ടോബർ 9 ന് ശക്തമായ വ്യോമാക്രമണമായിരുന്നു പാക് സേനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
"കാബുൾ നഗരത്തിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിനുള്ള പ്രതികാരമായി അതിർത്തി പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പാകിസ്ഥാൻ സുരക്ഷാ സേനയോട് കടുത്ത ഏറ്റുമുട്ടലുകൾ നടത്തുന്നു. അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശത്ത് വീണ്ടും ആക്രമണം നടത്തിയാല്‍, ഞങ്ങളുടെ സായുധ സേന അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശം സംരക്ഷിക്കാൻ തയ്യാറാണ്, കടുത്ത പ്രതികരണം നടത്തും. " താലിബാന്‍ സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

തങ്ങളുടെ വ്യോമാക്രമണങ്ങള്‍ പാകിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാകിസ്ഥാൻ താലിബാൻ (TTP) അംഗങ്ങളെ നിലക്ക് നിർത്താന്‍ അഫ്ഗാനിസ്ഥാന്‍ തയ്യാറാകണമെന്ന് പാകിസ്താന്‍ ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ യുദ്ധ പരിശീലനം നേരിടുന്ന പാകിസ്ഥാന്‍ താലിബാന്‍ അഫ്ഗാന്‍ താലിബാന്റെ ആശയം പിന്തുടരുന്നവരാണ്. 2021 മുതൽ ഈ സംഘടന ഇസ്ലാമാബാദിന്റെ നൂറുകണക്കിന് സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയതായും പാകിസ്ഥാന്‍ ആരോപിക്കുന്നു.
കുനാർ, നംഗർഹാർ, പക്തിയ, ഖോസ്റ്റ്, ഹെൽമന്റ് തുടങ്ങിയ അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തി പ്രവിശ്യകളില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നതായി താലിബാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. പാകിസ്ഥാന്റെ അഫ്ഗാൻ അതിർത്തിയിലെ ഖൈബർ-പഖ്തൂഖ്വ പ്രവിശ്യയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ AFP-യോട് പറഞ്ഞത് "ഇന്ന് സന്ധ്യയോടെ താലിബാൻ സൈന്യം ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. നാം ആദ്യം ലൈറ്റ് ആർട്ടിലറി വിട്ടു, പിന്നീട് ഹെവി ആർട്ടിലറി നാല് സ്ഥലങ്ങളിലേക്ക് അടിച്ചു" എന്നായിരുന്നു.
"പാകിസ്ഥാൻ സൈന്യം ഹെവി ആർട്ടിലറി വെച്ചായിരുന്നു തിരിച്ചടി നൽകിയത്. സ്ഫോടകവസ്തുക്കൾ വഹിച്ച് പറക്കുന്ന മൂന്ന് അഫ്ഗാൻ ക്വാഡ്‌കോപ്റ്ററുകൾ (ഡ്രോണുകൾ) അവർ വെടിവെച്ച് തകർത്തു. തീവ്രമായ യുദ്ധമാണ് തുടരുന്നത്, പക്ഷേ ഇതുവരെ യാതൊരു മരണമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ അഫ്ഗാൻ- പാക് സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 12 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ടോളോ ന്യൂസ് സ്ഥിരീകരിക്കുന്നത്.
വിഷയത്തില്‍ ഇറാന്‍ ഉള്‍പ്പെടേയുള്ള രാജ്യങ്ങളും ഇടപെട്ടിട്ടുണ്ട്. അയല്‍ രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ആഹ്വാനം ചെയ്തു. സംഘർഷം തുടരുന്നത് പ്രാദേശികമായി വലിയ തോതില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സമീപ ദിവസങ്ങളില്‍ പാക് താലിബാന്‍ സേന അതിർത്തിയില്‍ പാക് സേനയുമായി വലിയ രീതിയിലുള്ള ഏറ്റുമുട്ടലാണ് നടത്തുന്നത്. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറ് ജില്ലകളിലെ മരണകാരണമായ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തവും സംഘടന കഴിഞ്ഞ ദിവസം ഏറ്റെടുത്തു. 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സിവിലിയന്മാരും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം രൂക്ഷമായിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവിലെ സംഘർഷം അഫ്ഗാൻ-പാകിസ്ഥാൻ ബന്ധങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. 2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം മേഖലയില്‍ ടി ടി പിയുടെ പ്രവർത്തനങ്ങൾ വർധിച്ചത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള പരസ്പര ആരോപണങ്ങൾക്ക് ഇന്ധനം പകരുന്നു. പ്രാദേശിക സമാധാനത്തിനായി അന്താരാഷ്ട്ര ഇടപെടലുകൾ അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും സംഘർഷം തുടരുകയാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications