അഫ്ഗാന് കളംമാറി? പാകിസ്താന് കൈകൊടുത്തു; ഇന്ത്യയ്ക്ക് തിരിച്ചടി, ചൈനീസ് മന്ത്രി കാബൂളില്‍
താലിബാന് അധികാരത്തില്‍ എത്തിയെങ്കിലും അഫ്ഗാനുമായുള്ള ബന്ധം ഇന്ത്യ പൂര്‍ണമായി അവസാനിപ്പിക്കാത്തത് തന്ത്രപ്രധാന തീരുമാനത്തിന്റെ ഭാഗമായിരുന്നു. അഫ്ഗാനിസ്താന് വഴി മധ്യേഷ്യയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള ചരക്കുപാതയായിരുന്നു ഇന്ത്യയുടെ കണ്ണില്‍. മാത്രമല്ല, ചൈനയും പാകിസ്താനും സൃഷ്ടിക്കുന്ന വെല്ലുവിളി മറികടക്കലും.
എന്നാല്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് എന്ന് പറയാം. കാരണം, ചൈനയുമായും പാകിസ്താനുമായും കൈ കോര്‍ക്കുകയാണ് അഫ്ഗാന്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി താലിബാന് അധികാരത്തിലെത്തിയ 2021ന് ശേഷം ആദ്യമായി കാബൂള്‍ സന്ദര്‍ശിച്ചു. ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിലേക്ക് നീട്ടാന്‍ ധാരണയിലെത്തുകയും ചെയ്തു.

ചൈനയുടെ ബ്രഹ്മാണ്ഡ പദ്ധതിയാണ് സില്‍ക്ക് ബെല്‍റ്റ് ആന്റ് റോഡ്. ഇതിന്റെ ഭാഗമാണ് സിപിഇസി. ചൈനയിലെ സിന്‍ജിയാങില്‍ നിന്ന് പാകിസ്താനിലെ ബലൂചിസ്താനിലുള്ള ഗാദ്വാര്‍ തുറമുഖത്തേക്ക് വീതിയേറിയ റോഡ്, റെയില്‍പാത എന്നിവ ഒരുക്കുകയാണ്. ചരക്കുകള്‍ ഗാദ്വാറിലെത്തിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ഇറക്കുമതി സുഗമമാക്കുകയുമാണ് ചൈനയുടെ ലക്ഷ്യം.
പാകിസ്താന്റെ അധീനതയിലുള്ള കശ്മീരിലൂടെയാണ് സിപിഇസി കടന്നുപോകുന്നത്. ഇതില്‍ ഇന്ത്യ കടത്തു അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നീക്കമാണിത് എന്ന് ഇന്ത്യ വിലയിരുത്തുന്നു. ഈ വേളയിലാണ് കാബൂളില്‍ ചൈന-പാകിസ്താന്-അഫ്ഗാന് വിദേശകാര്യ മന്ത്രിമാരുടെ യോഗം. ചൈനീസ് വിദേശകാര്യ മന്ത്രി ആദ്യമായി അഫ്ഗാനില്‍ വന്നു എന്നത് ഇരുരാജ്യങ്ങളും കൂടുതല്‍ അടുക്കുന്നു എന്നതിന്റെ സൂചനയാണ്.
പാകിസ്താന് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധര് മൂന്നാംതവണയാണ് കാബൂളിലെത്തുന്നത്. സിപിഇസി അഫ്ഗാനിലേക്ക് കൂടെ നീട്ടാന്‍ യോഗത്തില്‍ ധാരണയായി. ഇത് അഫ്ഗാന് വലിയ നേട്ടമാകും. 6000 കോടി ഡോളറിന്റെ പദ്ധതിയാണിത്. കൂടുതല്‍ പണം മുടക്കുന്നത് ചൈനയാണ്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പാകിസ്താനും അഫ്ഗാനും ചെയ്യേണ്ടതുണ്ട്. അഫ്ഗാന് കൂടി ചൈന-പാകിസ്താന് പക്ഷത്തേക്ക് പോകുന്നത് ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്.
അഫ്ഗാനിലെ ഇന്ത്യന്‍ പ്രൊജക്ടുകള്‍
ഇന്ത്യയുമായി പുരാതന കാലം മുതല്‍ ബന്ധമുള്ള രാജ്യമാണ് അഫ്ഗാനിസ്താന്. അഫ്ഗാനിലെ പാര്‍ലമെന്റ് മന്ദിരം, ഹെറാത്ത് പ്രവിശ്യയിലെ സല്‍മ അണക്കെട്ട്, ഇറാനിലെ ചബഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സാംരജ് ഡെലറാ ഹൈവേ എന്നിവയെല്ലാം ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ചതാണ്. താലിബാന് അധികാരത്തിലെത്തിയ ശേഷം ഇന്ത്യ അഫ്ഗാനുമായി അല്‍പ്പം അകന്നിരുന്നു എങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
ചൈനയുടെ സിപിഇസിയെ വെല്ലുന്നതിന്റെ ഭാഗം കൂടിയാണ് ഇന്ത്യ ഇറാനിലെ ചബഹാറില്‍ തുറമുഖം നിര്‍മിച്ചത്. അഫ്ഗാനില്‍ നിന്ന് ഇവിടേക്ക് ഹൈവേ ഒരുക്കിയതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ പാകിസ്താനും അഫ്ഗാനും ചൈനയ്ക്കൊപ്പം നില്‍ക്കുന്നത് മേഖലയിലെ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഈ വെല്ലുവിളി ഇന്ത്യ നയതന്ത്രപരമായി എങ്ങനെ മറികടക്കുമെന്നാണ് അറിയേണ്ടത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications