കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ കശ്മീര്‍ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധിയും ഒമര്‍ അബ്ദുള്ളയും, പാകിസ്താന്‍ പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

യുനൈറ്റഡ് നേഷന്‍സ്:കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ സമ്മര്‍ദം ശക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്താന്‍ കശ്മീര്‍ വിഷയം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ അതില്‍ കോണ്‍ഗ്രസ് നേതാക്കളെ അടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ കശ്മീര്‍ വിഷയത്തില്‍ നടത്തുന്ന പ്രസ്താവനകളെയാണ് പാകിസ്താന്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1

നേരത്തെയും ഇത്തരമൊരു ശ്രമം പാകിസ്താന്‍ നടത്തിയിരുന്നു. അന്ന് രൂക്ഷമായി പ്രതികരിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെയും പ്രമേയത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാഹുലും ഒമര്‍ അബ്ദുള്ളയും കശ്മീരില്‍ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അതാണ് പാകിസ്താന്‍ ആയുധമാക്കിയിരിക്കുന്നത്.

കശ്മീരില്‍ ജനത സ്വാതന്ത്ര്യം അനുഭവിച്ചിട്ട് 15 ദിവസമായെന്നും, പൗര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്നും, പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും ഡ്രാക്കോണിയന്‍ ഭരണത്തിന്റെ ഇരകളായെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇത് യുഎന്നില്‍ പാകിസ്താന്‍ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന്‍ മസാരി ഉയര്‍ത്തിക്കാണിച്ചിരുന്നു. ദുരുദേശ്യത്തോടെ പാകിസ്താന്‍ തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചെന്നാണ് രാഹുല്‍ ഇതിന് മറുപടി നല്‍കിയത്.

അതേസമയം പാകിസ്താന്റെ വാദങ്ങള്‍ക്ക് ഇന്ത്യ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ മറുപടി നല്‍കിയിട്ടുണ്ട്. തീര്‍ത്തും വ്യാജമായ, അപലപിക്കേണ്ട പ്രസ്താവനകളാണ് പാകിസ്താന്‍ നടത്തിയതെന്ന് ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ മാത്രം കാര്യമാണെന്നും വിജയ് താക്കൂര്‍ സിംഗ് പറഞ്ഞു. ഇത് കശ്മീരിലെ വിവേചനം അവസാനിപ്പിക്കാന്‍ പാര്‍ലമെന്റ് എടുത്ത് തീരുമാനമാണെന്നും ഇന്ത്യ യുഎന്നില്‍ വ്യക്തമാക്കി.

 40 ബിജെപി ശിവസേന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്.... മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു 40 ബിജെപി ശിവസേന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്.... മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു

English summary
pakistan again quotes rahul gandhi in un
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X