കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ്പൂർ മസ്‌കറ്റ് വിമാനത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് പാക് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍

ജയ്പൂർ മസ്‌കറ്റ് വിമാനത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് പാക് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍

  • By S Swetha
Google Oneindia Malayalam News

ഇസ്ലാമാബാദ്: ജയ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പറന്ന വിമാനം പ്രതികൂല കാലാവസ്ഥ നേരിട്ടപ്പോള്‍ രക്ഷപ്പെടുത്തിയത് പാകിസ്ഥാനിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍. വ്യാഴാഴ്ചയാണ് സംഭവം. 150 യാത്രക്കാരുമായി കറാച്ചി വഴി പറക്കുകയായിരുന്ന വിമാനം പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് യാത്രയില്‍ തടസ്സം നേരിട്ടതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിമിന്നലേറ്റ വിമാനം 36,000 അടി ഉയരത്തില്‍ നിന്ന് 34,000 അടിയിലേക്ക് താഴ്ന്നു. തല്‍ഫലമായി, പൈലറ്റ് അടിയന്തര പ്രോട്ടോക്കോള്‍ ആരംഭിക്കുകയും അടുത്തുള്ള സ്റ്റേഷനുകളിലേക്ക് ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.

ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് വീണ്ടും തിരിച്ചടി; കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതിഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് വീണ്ടും തിരിച്ചടി; കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതി

plane-1522314116-1

പാകിസ്കാനിൽ നിന്നുള്ള എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിമാനത്തിന്റെ ക്യാപ്റ്റനോട് പ്രതികരിക്കുകയും പാകിസ്താൻ വ്യോമാതിര്‍ത്തിയിലൂടെ യാത്ര പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്തു. തെക്കന്‍ പ്രവിശ്യയായ സിന്ധിലെ ചോര്‍ പ്രദേശത്തിന് സമീപമാണ് വിമാനം പ്രതികൂല കാലാവസ്ഥ നേരിട്ടതെന്ന് വ്യോമയാന അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്ലാമാബാദ് ഒരു മാസത്തിലേറെയായി ഇന്ത്യന്‍ വിമാനങ്ങളിലേക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് നിയന്ത്രിച്ചിരുന്നു.

English summary
Pakistan air controller saves Muscat flight to Jaipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X