Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കിയ പാക് യുവതിക്കെതിരെ നടപടി; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്....

ലാഹോർ: ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനിക്കിയ പാകിസ്ഥാൻ യുവതിക്കെതിരെ നടപടി. പാകിസ്ഥാൻ എയർപോർട്ട് സുരക്ഷാ സേനയാണ് സിയാൽകോട് വിമാനത്താവള ജീവനക്കാരായിയായ യുവതിയിൽ നിന്നും പിഴയീടാക്കിയത്.

പാകിസ്ഥാൻ പതാകയുടെ ചിത്രമുള്ള തൊപ്പി ധരിച്ച് ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കിയതിനാണ് യുവതിക്കെതിരെ നടപടി സ്വീകരിച്ചത്. യുവതിയുടേത് പെരുമാറ്റചട്ടലംഘനമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

pak flag

ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് അധികൃതര് സംഭവത്തേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

പെരുമാറ്റചട്ടലംഘനം നടത്തിയതിനെ തുടർന്ന് 25കാരിയായ യുവതിക്ക് രണ്ട് വർഷത്തേയ്ക്ക് ശമ്പള വർദ്ധനവും മറ്റ് ആനൂകൂല്യങ്ങളും നിഷേധിച്ചിരിക്കുകയാണ്.

പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിൽ പാക് വിമാനത്തിൽ യാത്ര ചെയ്ത പോളണ്ട് സ്വദേശിനിയായ യുവതി ഡാൻസ് ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. പാക് പതാക പുതച്ചായിരുന്നു യുവതിയുടെ ഡാൻസ്. പാക് ഇന്റർനാഷണൽ എയർലൈൻസ് ഇത് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ചിത്രം പങ്കുവച്ചതോടെ സംഭവം വിവാദമായി. നാഷണൽ‌ അക്കൗണ്ടബിളിറ്റി ബ്യൂറോ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+