കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ആക്രമണത്തില്‍ മരിച്ച കുട്ടികളെ അപമാനിച്ചു!! പെഷവാര്‍ പരാമര്‍ശത്തില്‍ പാകിസ്താന് മറുപടി!

Google Oneindia Malayalam News

യുഎന്‍: പാകിസ്താനിലെ പെഷവാര്‍ സ്കൂള്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാക് വാദത്തിന് ചുട്ടമറുപടി നല്‍കി ഇന്ത്യ. 2014ല്‍ നിരവധി കുട്ടികളുടെ മരണത്തിലേയ്ക്ക് പെഷവാര്‍ സൈനിക സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിന് ഇന്ത്യയുടെ പിന്തുണയുണ്ടെന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി യുഎന്നില്‍ ഉന്നയിച്ച ആരോപണം. പാക് വിദേശകാര്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് യുഎന്നിലെ ഇന്ത്യന്‍ നയതന്ത്രജ്ഞയായ ഈനം ഗംഭീര്‍ രംഗത്തെത്തി. യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

നാല് വര്‍ഷം മുമ്പ് പാകിസ്താനിലെ പെഷവാര്‍ സ്കൂളിലുണ്ടായത് നിഷ്ഠൂരമായ ഭീകരാക്രമണമാണ്. ഈ ആക്രമണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. പാകിസ്താന്‍ ഇത്തരം നികൃഷ്ടമായ വാക്കുകളിലൂടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളെ അപഹസിക്കുകയാണെന്നും ആരോപണം ഉന്നയിക്കുന്നതിലൂടെ പാകിസ്താന്റെ കാപട്യമാണ് പുറത്തുവരുന്നതെന്നും ഇന്ത്യ ആരോപിക്കുന്നു. 150ഓളം കുട്ടികളാണ് പെഷവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്കൂളിലെത്തിയ എട്ടോളം താലിബാന്‍ ചാവേറുകളാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

eenam-gambhir

പെഷവാര്‍ ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ ദുഃഖവും വേദനയും അറിയിച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആദരാഞ്‍ജലികള്‍ അര്‍പ്പിച്ചിരുന്നുവെന്നും യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി. ആക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ രാജ്യത്തെ എല്ലാ വിദ്യാലയങ്ങളും രണ്ട് മിനിറ്റ് മൗനപ്രാര്‍ത്ഥന നടത്തിയെന്നും ഈനം കൂട്ടിച്ചേര്‍ത്തു. അതേസമയം പാകിസ്താന്‍ ഇമ്രാന്‍ ഖാന്റെ കീഴില്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഭീകരവാദത്തിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കിയെന്ന പാക് വാദം ഇന്ത്യ തള്ളിക്കളഞ്ഞു.

English summary
Pakistan Alleges India Link in ‘Horrific’ Peshawar School Attack, Gets Befitting Reply at UN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X