കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോ-പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്ക് കാത്തിരിക്കുകയാണെന്ന് പാകിസ്താന്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്തോ-പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് . സര്‍ക്കാരിന്റെ തീവ്രവാദത്തെ നേരിടുന്നതുമായി ബന്ധപെട്ട നയങ്ങളൊക്കെ വ്യക്തമാണ്. പക്ഷെ അത് നടപ്പാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Sartaj Azeez

പത്താംകോട് ഭീകരാക്രമണം അന്വേഷിക്കുന്നതിന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. എന്നാല്‍ അന്വേഷണത്തിന് പുരോഗതി ഉണ്ടാകണമെങ്കില്‍ ഇന്ത്യയുടെ സഹകരണം അത്യാവശ്യമാണെന്നും അസീസ് പറഞ്ഞു. നമ്മുടെ പ്രധാന ലക്ഷ്യം അതിര്‍ത്തി മേഖലകള്‍ സമാധാനമായിരിക്കുകയും, സാധാരണ ബന്ധം തുടരുകയും ചെയ്യുക എന്നതാണെന്ന് അസീസ് പറഞ്ഞു.

ഞങ്ങള്‍ ഞങ്ങളുടെ അതിര്‍ത്തി രേഖകളും, നമ്മുടെ രാജ്യവും, നാട്ടിന്റെ സാമ്പത്തിക പുരോഗതിയും മാത്രമാണ് ശ്രദ്ധിക്കുന്നത്. തീവ്രവാദം എന്നത് പൊതുവായ അപകടമാണ്. തീവ്രവാദവുമായി ബന്ധപെട്ട് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രമേ ഇന്ത്യയില്‍ നടക്കുന്നുള്ളൂ. എന്നാല്‍ പാകിസ്താനില്‍ എല്ലാ ആഴ്ചകളിലും നടക്കുന്നുണ്ട്. മറ്റ് ഏത് രാജ്യത്തേക്കള്‍ പാകിസ്താന്‍ തീവ്രവാദ ഭീഷണി നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് അസീസ് വ്യക്തമാക്കി.

English summary
Pakistan is "anxiously waiting" for the Indo-Pak Foreign Secretary-level talks, a top aide of Pakistan Prime Minister said today and asked India not to give the non-state actors "a veto" over bilateral ties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X