കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിനെ വിടാതെ പിന്തുടര്‍ന്ന് പാകിസ്താന്‍: വിഷയത്തില്‍ ചൈന- പാക് സൈനിക മേധാവി ചര്‍ച്ച!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനും ചൈനയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിനുള്ള ഉടമ്പടിയ്ക്ക് പിന്നാലെ പുതിയ നീക്കങ്ങള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദുചെയ്തതോടെ കശ്മീരിലേക്ക് ഉറ്റുനോക്കിയിരിക്കുകയാണ് പാകിസ്താന്‍. ഈ സാഹചര്യത്തില്‍ കശ്മീരില്‍ വിഷയത്തില്‍ ചൈനയുമായുള്ള ചര്‍ച്ചകളുമായി മുന്നോട്ടുപോകുകയാണ് പാക് സൈനിക മേധാവി മേജര്‍ ജനറല്‍ ഖമര്‍ ബജ് വ. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ തന്നെ ഇന്ത്യ- പാക് ബന്ധത്തില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.

യെച്ചൂരി കശ്മീരിലെത്തിയാല്‍ സ്ഥിതി വഷളാകുമെന്ന് കേന്ദ്രം; ഇല്ലെന്ന് സുപ്രീംകോടതി, അനുമതി നല്‍കിയെച്ചൂരി കശ്മീരിലെത്തിയാല്‍ സ്ഥിതി വഷളാകുമെന്ന് കേന്ദ്രം; ഇല്ലെന്ന് സുപ്രീംകോടതി, അനുമതി നല്‍കി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ ചൈന കടുത്ത നിലപാടുകളൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ ചൈന പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ചൈനയുമായി തര്‍ക്കത്തിലിരിക്കുന്ന പ്രദേശമാണ് ലഡ‍ാക്ക്. എന്നാല്‍ ഭരിക്കാനുള്ള എളുപ്പത്തിന് വേണ്ടിയാണ് ല‍ഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയിട്ടുള്ളത് പുതിയ ഭൂപ്രദേശങ്ങളില്‍ ഇന്ത്യ അവകാശമുന്നയിച്ചിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.

 ചൈന- പാക് നിര്‍ണായക ചര്‍ച്ച

ചൈന- പാക് നിര്‍ണായക ചര്‍ച്ച

ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഷു ക്വിലിയാങ് കഴിഞ്ഞ ദിവസം റാവല്‍ പിണ്ടിയിലുള്ള പാക് സൈനിക ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച സൈനിക ആസ്ഥാനത്തെത്തിയ അദ്ദേഹം പാക് സൈനിക മേധാവിയുമായി പ്രത്യേക കൂടിക്കാഴ്ചയും ഉന്നതതല ചര്‍ച്ചയും നടത്തിയിരുന്നു. പ്രാദേശിക സുരക്ഷ, പ്രതിരോധ രംഗത്തെ ഉഭയകക്ഷി സഹകരണം, ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ എന്നിവയും ചര്‍ച്ചയായിരുന്നു. പാക് സൈന്യത്തിന്റെ മീഡിയാ വിംഗ് പാകിസ്താന്‍ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പാകിസ്താന് നല്‍കുന്ന പിന്തുണയെയും പാക് സൈനിക മേധാവി അഭിനന്ദിച്ചു. പ്രതിരോധ സഹകരണത്തിനും പാക് സൈന്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.

 ചൈനക്ക് പാക് മന്ത്രിയുടെ അഭിനന്ദനം

ചൈനക്ക് പാക് മന്ത്രിയുടെ അഭിനന്ദനം


കശ്മീര്‍ വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താനെ പിന്തുണച്ച ചൈനീസ് നടപടിയെയും പാക് സൈനിക മേധാവി അഭിനന്ദിച്ചു. ഈ നിര്‍ണായക ഘട്ടത്തില്‍ പാകിസ്താനൊപ്പം നില്‍ക്കുമെന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെയും ലി കെക്വിയാങ്ങിന്റെയും പിന്തുണയും ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഷു ക്വിലിയാങ് പാക് സൈനിക മേധാവിയെ അറിയിച്ചിട്ടുണ്ട്. പാക്- ചൈന കൂടിക്കാഴ്ചക്കിടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയം ചര്‍ച്ചയായതില്‍ പ്രതികരണവുമായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും രംഗത്തെത്തിയിരുന്നു.

 ചര്‍ച്ചക്ക് ആവശ്യമുന്നയിച്ചത് ചൈന!!

ചര്‍ച്ചക്ക് ആവശ്യമുന്നയിച്ചത് ചൈന!!

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടി യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് ചൈന ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചൈനാ സന്ദര്‍ശനത്തിന് ശേഷമാണ് ചൈന വിഷയം ഉന്നയിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടിയായിരുന്നു പാകിസ്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കശ്മീരില്‍ ഇന്ത്യ നടത്തിയ നീക്കങ്ങള്‍ ആഭ്യന്തരം മാത്രമാണെന്ന ഇന്ത്യന്‍ നിലപാട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ശരിവെക്കുകയും ചെയ്തുു.

 യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളേണ്ടത് പാകിസ്താന്‍

യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളേണ്ടത് പാകിസ്താന്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. ഇത് യാഥാര്‍ത്ഥ്യം പാകിസ്താന്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നാണ് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമാക്കിയത്. റഷ്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ നിലപാട് ശരിവെച്ചിരുന്നു. എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്നതാണ് ലോക രാജ്യങ്ങളില്‍ ആശങ്കയുണ്ടാക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് രംഗത്തെത്തുന്നതും ഇതുകൊണ്ടാണ്.

 ലഡാക്കില്‍ തര്‍ക്കം!

ലഡാക്കില്‍ തര്‍ക്കം!


ചൈന തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ലഡാക്കിന് കേന്ദ്രഭരണ പ്രദേശ പദവി നല്‍കിയിട്ടും ചൈന ആദ്യം പ്രതികരിച്ചിരുന്നില്ല. ലഡാക്കിന്റെ ഭാഗമായി വരുന്ന അക്സായ്, ചിന്‍ പീഠഭൂമി എന്നീ പ്രദേശങ്ങളാണ് ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്നത്. 1963ലാണ് പാകിസ്താന്‍ ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന 60000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനക്ക് വിട്ടുനല്‍കുന്നത്. ഷക്സ്ഗാം വാലി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഈ പ്രദേശം ഇപ്പോള്‍ ലഡാക്കിനൊപ്പമാണുള്ളത്. ഇതില്‍ മാത്രമാണ് ചൈന ചെറിയ രീതിയില്‍ പ്രതികരിച്ചത്. എന്നാല്‍ കശ്മീര്‍ വിഷയം പാകിസ്താന് വേണ്ടി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ചത് ചൈനയാണ്. എന്നാല്‍ പാകിസ്താന്‍ പ്രതീക്ഷിച്ച തരത്തിലുള്ള പിന്തുണ ലോകരാഷ്ട്രങ്ങളില്‍ നിന്ന് ലഭിച്ചിരുന്നില്ല.

English summary
Pakistan Army chief discusses situation in Kashmir with top Chinese general
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X