കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷ പ്രശ്‌നമുണ്ടെന്ന് പാകിസ്താന്‍; സേനാ മേധാവിയുടെ കാലാവധി നീട്ടി നല്‍കി

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ നിരന്തരം പ്രകോപന പ്രസ്താവനകള്‍ ഇറക്കുന്ന പാകിസ്താന്‍, സൈനിക മേധാവിയുടെ കാലാവധി നീട്ടി നല്‍കി. മേഖലയിലെ സുരക്ഷയില്‍ ആശങ്ക നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയത്. മൂന്ന് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നേരത്തെ നിയമിച്ചിരുന്നത്. ഇപ്പോള്‍ മൂന്ന് വര്‍ഷം കൂടി നീട്ടി നല്‍കിയിരിക്കുകയാണ്. സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

03

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവീസ് ഷരീഫിന്റെ കാലത്താണ് ജാവേദ് ബജ്‌വയെ നിയമിച്ചത്. 58കാരനായ അദ്ദേഹം ഈ വര്‍ഷം വിരമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കശ്മീരികളെ സഹായിക്കാന്‍ ഏതറ്റം വരെയും പോകാന്‍ സൈന്യം തയ്യാറാണെന്ന് കഴിഞ്ഞാഴ്ച ബജ്‌വ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിലായിരുന്നു ഭീഷണി.

കശ്മീരിന്റെ അധികാരം റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റുകയാണ് ഇതലൂടെ ചെയ്തതെന്ന് പാകിസ്താന്‍ പറയുന്നു. പ്രതിഷേധിച്ച പാകിസ്താന്‍, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തി. ഇന്ത്യന്‍ ഹൈകമ്മീഷണറെ പുറത്താക്കുകയും വ്യാപാര ബന്ധം സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

പാകിസ്താന് ശക്തമായ താക്കീത് നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച രംഗത്തുവന്നിരുന്നു. പാകിസ്താനുമായി ഇനി കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയില്ലെന്നും പാക് അധീന കശ്മീര്‍ സംബന്ധിച്ച് മാത്രമേ ചര്‍ച്ച നടക്കൂ എന്നും അദ്ദേഹം തുറന്നുപറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്താന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വാതിലില്‍ മുട്ടുകയാണെന്നും രാജ്‌നാഥ് സിങ് പരിഹസിച്ചു.

English summary
Pakistan Army Chief General Qamar Javed Bajwa Gets Three Year Extension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X