കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ല

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുമായുള്ള ഉടക്ക് തീര്‍ക്കുന്നതിന് റിയാദിലെത്തിയ പാകിസ്താന്‍ സൈനിക മേധാവിക്ക് നേരിട്ടത് കയ്‌പേറിയ അനുഭവം. സൗദി അറേബ്യയുടെ പ്രമുഖരില്‍ ആരും പാകിസ്താന്‍ സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ കാണാന്‍ തയ്യാറായില്ല. പാകിസ്താന്റെ മാപ്പ് അപേക്ഷ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേനാ മേധാവി സൗദിയിലെത്തിയത്.

സൗദി പിണങ്ങുന്നത് പാകിസ്താന് കനത്ത തിരിച്ചടിയാണ്. സാമ്പത്തികമായി പാകിസ്താനെ സഹായിക്കുന്നതില്‍ മുന്നിലുള്ള രാജ്യമാണ് സൗദി. പക്ഷേ, സേനാ മേധാവിയെ ഇറക്കിയുള്ള ഇമ്രാന്‍ ഖാന്റെ നീക്കങ്ങള്‍ ഫലം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

 സൗദി തയ്യാറായില്ല

സൗദി തയ്യാറായില്ല

മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒഐസി) സിലെ പ്രബല രാജ്യമാണ് സൗദി അറേബ്യ. കശ്മീര്‍ വിഷയത്തില്‍ ഒഐസി ശക്തമായ നിലപാട് എടുക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം. എന്നാല്‍ സൗദി അറേബ്യ അതിന് തയ്യാറായിട്ടില്ല.

സമ്മര്‍ദ്ദം തന്ത്രം പാളി

സമ്മര്‍ദ്ദം തന്ത്രം പാളി

ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് സൗദിക്ക്. അതുകൊണ്ടുതന്നെ ഇന്ത്യാ വിരുദ്ധ നീക്കത്തിന് സൗദി തയ്യാറല്ല. സൗദി മുന്‍കൈയ്യെടുക്കാതെ ഒഐസിയില്‍ കാര്യമായ നടപടിയുണ്ടാകുകയുമില്ല. ഇക്കാര്യം ബോധ്യപ്പെട്ട പാകിസ്താന്‍ സൗദി അറേബ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നടത്തിയ നീക്കമാണ് പാളിയതും ഇപ്പോഴത്തെ ഉടക്കിന് കാരണമായതും.

വിവാദ പ്രസ്താവന ഇങ്ങനെ

വിവാദ പ്രസ്താവന ഇങ്ങനെ

സൗദി അറേബ്യ ഒഐസി യോഗം വിളിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ തങ്ങള്‍ മുന്‍കൈയ്യെടുത്ത് പാകിസ്താനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ യോഗം വിളിക്കും- പാകിസ്താന്‍ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ ഈ വാക്കുകളാണ് വിവാദമായത്. ഇതോടെ സൗദി നിലപാട് കടുപ്പിച്ചു.

തങ്ങളുടെ പണം തിരിച്ചുതരൂ

തങ്ങളുടെ പണം തിരിച്ചുതരൂ

2018ല്‍ സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ പ്രത്യേക സാമ്പത്തിക കരാര്‍ ഒപ്പുവച്ചിരുന്നു. 620 കോടി ഡോളറിന്റെതാണ് കരാര്‍. പാകിസ്താനും ഇത്രയും തുക സൗദി അറേബ്യ വായ്പയായി നല്‍കും. പണമായി 300 കോടി ഡോളര്‍. ബാക്കി എണ്ണയായും. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത്, വായ്പയായി നല്‍കിയ പണം തിരിച്ചു ചോദിച്ചിരിക്കുകയാണ് സൗദി അറേബ്യ.

എണ്ണ അയക്കില്ല

എണ്ണ അയക്കില്ല

വായ്പ തിരിച്ചടച്ചില്ലെങ്കില്‍ പാകിസ്താനിലേക്ക് അയക്കുന്ന എണ്ണ റദ്ദാക്കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ എണ്ണ എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് പാകിസ്താന്‍ വെട്ടിലായത്. തുടര്‍ന്ന് സൗദി അറേബ്യയെ അനുനയിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായിട്ടാണ് സേനാ മേധാവി റിയാദിലെത്തിയത്.

കണക്കു കൂട്ടല്‍ തെറ്റി

കണക്കു കൂട്ടല്‍ തെറ്റി

ചൈനയില്‍ നിന്ന് വായ്പ എടുക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചിരുന്നു. ചൈന തരുന്ന പണം സൗദിക്ക് നല്‍കി കടം വീട്ടാമെന്നാണ് പാകിസ്താന്‍ കരുതിയത്. ഈ ഇടപാട് നടന്നില്ല. ഇതോടെ പാകിസ്താന്‍ പെട്ടു. സൗദി പണം തിരിച്ചു ചോദിക്കുകയും ചെയ്്തതോടെ സമവായ നീക്കമാണ് പാകിസ്താന്‍ നടത്തുന്നത്. അതും പാളിയിരിക്കുകയാണ്.

സേനാ മേധാവിന്റെ ലക്ഷ്യം

സേനാ മേധാവിന്റെ ലക്ഷ്യം

തിങ്കളാഴ്ച പാകിസ്താന്‍ സേനാ മേധാവി ഖമര്‍ ജാവേദ് ബജ്‌വ സൗദിയിലെത്തിയത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തുകയായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍ സൗദി കിരീടവകാശി പാകിസ്താന്‍ സൈനിക മേധാവിയെ കാണാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖേദം പ്രകടിപ്പിച്ചു

ഖേദം പ്രകടിപ്പിച്ചു

പ്രതിരോധ സഹമന്ത്രിയും കിരീടവകാശിയുടെ ഇളയ സഹോദരനുമായ ശൈഖ് ഖാലിദ് ബിന്‍ സല്‍മാനമായിട്ടാണ് പാകിസ്താന്‍ സേനാ മേധാവി ചര്‍ച്ച നടത്തിയത്. വിദേശകാര്യ മന്ത്രിയുടെ പ്രസ്താനയിലുള്ള ഖേദ പ്രകടനം ശൈഖ് ഖാലിദുമായി പങ്കുവച്ചു. കൂടാതെ സൗദി മേജര്‍ ജനറല്‍ ഫയ്യാദ് അല്‍ റുവൈലിയുമായും ചര്‍ച്ച നടത്തി.

ഐഎസ്‌ഐ മേധാവിയും

ഐഎസ്‌ഐ മേധാവിയും

സൗദി അറേബ്യ സൗഹൃദ സംഭാഷണത്തിന് തയ്യാറായില്ലെന്നാണ് വിവരം. ഔദ്യോഗികമായ പ്രതിരോധ തലത്തിലെ ചര്‍ച്ച മാത്രമാണ് നടത്തിയത്. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുമായിട്ടല്ലാതെയുള്ള ചര്‍ച്ചകളും നടന്നില്ല. പാക് സേനാ മേധാവിക്കൊപ്പം ഐഎസ്‌ഐ മേധാവി ജനറല്‍ ഫായിസ് ഹമീദുമുണ്ടായിരുന്നു.

യുഎഇയിലേക്ക് തിരിച്ചു

യുഎഇയിലേക്ക് തിരിച്ചു

റിയാദിലെ ചര്‍ച്ചകള്‍ക്ക് ശേഷം ജിദ്ദയിലെത്തി പാകിസ്താന്‍ പ്രതിനിധികള്‍ ഉംറ നിര്‍വഹിച്ചു. ശേഷം യുഎഇയിലേക്ക് തിരിച്ചു. യുഎഇക്കെതിരെയും ചില പരാമര്‍ശങ്ങള്‍ പാക് വിദേശകാര്യ മന്ത്രി നടത്തിയിരുന്നു. ഇതിലുള്ള ഖേദം അറിയിക്കുമെന്നാണ് വിവരം. ശേഷമാകും ഇരുവരും പാകിസ്താനിലേക്ക് തിരിച്ചെത്തുക.

കടുത്ത പ്രതിസന്ധി

കടുത്ത പ്രതിസന്ധി

സാമ്പത്തികമായി വളരെ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്താന്‍. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെയും ഗള്‍ഫിലെ സഖ്യരാജ്യങ്ങളുടെയും സാമ്പത്തിക സഹായമാണ് പാകിസ്താനെ തുണയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ സൗദിയുടെ സഹായം കൂടി നിലച്ചത് പാകിസ്താനില്‍ പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്.

English summary
Pakistan Army chief in Saudi Arabia; Crown Prince Mohammed bin Salman declined to meet with him- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X