കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയൊരു യുദ്ധത്തിന് ഇറങ്ങിയാല്‍ ഇന്ത്യ തകര്‍ന്നടിയുമെന്ന് പാക് സൈനിക മേധാവി

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലാമബാദ്: ഇനിയും ഞങ്ങളെക്കൊണ്ട് ചെയ്യിക്കരുത്, ഇനിയൊരു യുദ്ധത്തിനു ഞങ്ങള്‍ ഇറങ്ങിയാല്‍ ഇന്ത്യ ഉണ്ടാക്കില്ലെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. ഇനിയൊരു യുദ്ധത്തിന് ഇറങ്ങിയാല്‍ ഇന്ത്യയ്ക്കതു താങ്ങാനാവില്ലെന്ന മുന്നറിയിപ്പുമായാണ് പാക് സൈനിക മേധാവി എത്തിയത്.

ചെറിയ യുദ്ധങ്ങള്‍ക്ക് ഇന്ത്യ ഇറങ്ങിയാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. 1965ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ 50-ാം വാര്‍ഷിക വേളയില്‍ റാവല്‍പിണ്ഡിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റഹീല്‍ ഷെരീഫ്.

raheel-sharif

ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും, ഇന്ത്യ എപ്പോഴും യുദ്ധത്തിന് സജ്ജമാണെന്നും കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗര്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് റഹീല്‍ ഷെരീഫിന്റെ ഭീഷണി സ്വരം. പാകിസ്താനെ ആക്രമിക്കുക എന്ന അബദ്ധം ആരും കാണിക്കാതിരിക്കുന്നതാണ് നല്ലതെന്നും പാക് സൈനിക മേധാവി പറഞ്ഞു.

പാകിസ്താനുമായി യുദ്ധം ഏതുനിമിഷവും ഉണ്ടാകാമെന്നും കരുതിയിരിക്കാനും ഇന്ത്യന്‍ കരസേനാ മേധാവി ദല്‍ബീര്‍ സിങ് പറഞ്ഞിരുന്നു. കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായ വോട്ടെടുപ്പിലൂടെ ഭാവിയില്‍ പരിഹരിക്കപ്പെടുമെന്നു റഹീല്‍ ഷെരീഫ് പറഞ്ഞു.

English summary
Pakistan's army chief Raheel Sharif has described Kashmir as the 'unfinished agenda of the Partition' and threatened an 'unbearable cost' for a 'short or long' war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X