തയ്യാറായിരിക്കാന്‍ സൈന്യത്തോട് പാക് സൈനിക മേധാവി..ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ.. ?!
എത് തരം ഭീഷണിയും നേരിടാന്‍ തയ്യാറായിരിക്കാന്‍ പാക് സൈന്യത്തിന് നിര്‍ദേശം
ഇസ്ലാമാബാദ് : എല്ലാ തരത്തിലും തയ്യാറായി നില്‍ക്കാന്‍ പാകിസ്താന്‍ സൈന്യത്തിന് പാക് സൈനിക മേധാവിയുടെ മുന്നറിയിപ്പ്. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയാണ് എല്ലാ തരത്തിലുള്ള ഭീഷണികളും നേരിടാന്‍ തയ്യാറായി നില്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കിയത്.
പാകിസ്താന്‍ അടുത്തിടെയായി തീവ്രവാദികളില്‍ നിന്നടക്കം വളരെയധികം ഭീഷണിയാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഏത് തരത്തിലുള്ള ആക്രമണം നേരിടാനും സൈന്യം തയ്യാറായിരിക്കണം എന്നാണ് സൈനിക മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുള്‍ട്ടാന്‍ ഗാരിസണില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും നല്ല സൈന്യമാണ് പാകിസ്താനുള്ളതെന്ന് ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു. ജനറല്‍ റഹീല്‍ ഷെരീഫ് വിരമിച്ചതോടെ കഴിഞ്ഞ നവംബറിലാണ് ജനറല്‍ ബജ്വ സൈനികത്തലവനായി ചുമതലയേറ്റത്.












Click it and Unblock the Notifications