കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം പാകിസ്താനും സമ്മതിച്ചു; ഐഎസ്ഐക്ക് ഭീകരസംഘടനയുമായി ബന്ധം, കാരണം...

ബന്ധമുണ്ടെന്നു കരുതി ഭീകരരെയോ ഭീകരസംഘടനകളേയോ പിന്തുണക്കുന്നുവെന്നല്ലെന്ന് പാക് സൈന്യം വ്യക്തമാക്കി.

  • By Ankitha
Google Oneindia Malayalam News

ഇസ്ലമാബാദ്: ഒടുവിൽ പാകിസ്താനും സമ്മതിച്ചു പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്ക് ഭീകരസംഘടനകളുമായി ബന്ധം . ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജന. ആസിഫ് ഗഫൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ബന്ധമുണ്ടെന്നു കരുതി ഭീകരരെയോ ഭീകരസംഘടനകളേയോ പിന്തുണക്കുന്നുവെന്നല്ലെന്ന് പാക് സൈന്യം വ്യക്തമാക്കി.

ഇന്ത്യയിലേക്ക് മടങ്ങി വന്നാൽ പോലീസ് കൊല്ലും; തമിഴ്‌നാട് ദാവൂദ് സയനൈഡ് കഴിച്ച് മരിച്ച നിലയിൽഇന്ത്യയിലേക്ക് മടങ്ങി വന്നാൽ പോലീസ് കൊല്ലും; തമിഴ്‌നാട് ദാവൂദ് സയനൈഡ് കഴിച്ച് മരിച്ച നിലയിൽ

pakistan

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം ചെയ്യണം.. ഒരു മാസമായി യുവതി ജന്തർമന്ദിറിൽ സമരത്തിൽ!പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം ചെയ്യണം.. ഒരു മാസമായി യുവതി ജന്തർമന്ദിറിൽ സമരത്തിൽ!

പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ഭീകരസംഘടനകളുമായി ബന്ധമണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റി പറഞ്ഞിരുന്നു. മാറ്റിസിന്റെ പരാമർശങ്ങൾ മറുപടി പറയുകയായിരുന്നു അദ്ദേഹം നൽകുകയായിരുന്നു അദ്ദേഹം. ഐഎസ്‌ഐ ഭീകരരെ പിന്തുണയ്ക്കുന്നതായി മാറ്റിസ് പറഞ്ഞിട്ടില്ലെന്നു ആസിഫ് ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.

 എല്ലാ രഹസ്യാന്വേഷണ ഏജൻസികൾക്കും ബന്ധം

എല്ലാ രഹസ്യാന്വേഷണ ഏജൻസികൾക്കും ബന്ധം

ലോകത്തെ എല്ലാ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും അതു പിന്തുണയ്ക്കലായി കണക്കാനാവില്ലെന്നും മേജര്‍ ജന.ഗഫൂര്‍ വ്യക്തമാക്കി.

 ഇന്ത്യയുടെ ഇടപെടൽ

ഇന്ത്യയുടെ ഇടപെടൽ

ഇന്ത്യയുടെ സമുചിതമല്ലാത്ത പ്രതികരണം മൂലം പാകിസ്താന്റെ കിഴക്കന്‍ അതിര്‍ത്തി സുരക്ഷിതമല്ലെന്നും മേജര്‍ ജന.ഗഫൂര്‍ പറഞ്ഞു.

 അടിച്ചാൽ തിരിച്ചടിക്കും

അടിച്ചാൽ തിരിച്ചടിക്കും

പാകിസ്താൻ സമാധാനം മാത്രം ആഗ്രഹിക്കുന്ന രാഷ്ട്രമാണ്. എന്നാൽ തങ്ങൾക്കെതിരെയുള്ള എതിരാളികളുടെ ഏതു തരം ആക്രമത്തിനും തക്കതായ മറുപടി നൽകുമെന്നും ഗഫൂർ പറഞ്ഞു.

പാക് സേനയുടെ പോരാട്ടം

പാക് സേനയുടെ പോരാട്ടം

പാകിസ്താൻ തീവ്രവാദത്തിന് എതിരാണെന്നുള്ളതിന്റെ ഉദഹരണമാണ് പടിഞ്ഞാറൻ അതിർത്തിയിൽ തെഹ്‍രികെ താലിബാൻ പാകിസ്താൻ പോലുള്ള തീവ്രവാദി സംഘടനകളോടുള്ള പാക് സേനയുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

 സെയ്ദിന്റെ പാർട്ടിക്കും മത്സരിക്കാം

സെയ്ദിന്റെ പാർട്ടിക്കും മത്സരിക്കാം

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദ് അധ്യക്ഷനായ ജമാഅത്തുദ്ദവയുടെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലി മുസ്‌ലിം ലീഗിന് (എംഎംഎല്‍) തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു സ്വാതന്ത്ര്യമുണ്ടെന്നും ഗഫൂര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാത്തതിനാല്‍ മത്സരിക്കുന്നതില്‍ നിന്ന് എംഎംഎല്ലിനെ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കിയിരുന്നു.

ഐഎസ്‌ഐ ബന്ധം

ഐഎസ്‌ഐ ബന്ധം

രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയ്ക്കു ഭീകരസംഘടനകളുമായി ബന്ധമുള്ളതായി കരുതുന്നുവെന്നു യുഎസ് സേനയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ജോസഫ് ഡണ്‍ഫോഡും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് സെനറ്റ് സമിതിയെ അറിയിക്കുകയും ചെയ്തിരുന്നു

English summary
What intelligence agency in the world doesn't have "links" to militants - that was how Major General Asif Ghafoor, the spokesperson of all things Pakistani defence, responded when asked the same question.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X