കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ഭീഷണിപ്പെടുത്തി പാക് സൈനിക മേധാവി

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയെ പേരെടുത്ത് പറയാതെ പാകിസ്താന്‍ സൈനിക മേധാവിയുടെ ഭീഷണി. പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്നാണ് ഭീഷണി.

പാക് സൈനിക മേധാവിയായ റഹീല്‍ ഷെരീഫ് ആണ് പാക് നേവല്‍ അക്കാദമിയുടെ പാസ്സിംഗ് ഔട്ട് പരേഡ് പരേഡില്‍ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. പാകിസ്താനില്‍ പ്രശ്‌നമുണ്ടാക്കുന്ന തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറയാതെ പറഞ്ഞു.

Pakistan Army Chief

സമാധാനത്തിനായ മറ്റ് രാജ്യങ്ങളുമായി എല്ലാ സഹകരണങ്ങള്‍ക്കും പാകിസ്താന്‍ തയ്യാറാണ്. എന്നാല്‍ തങ്ങളുടെ രാജ്യതാത്പര്യവും അഭിമാനവും അതിന് വേണ്ടി ആര്‍ക്കും പണയം വക്കില്ലെന്നും ജനറല്‍ പറഞ്ഞു.

ദേശീയതയ്ക്ക് വേണ്ടിയും പരമാധികാരത്തിന് വേണ്ടിയും കശ്മീരിന് വേണ്ടിയും എന്ത് വില കൊടുക്കാനും പാകിസ്താന്‍ തയ്യാറാണെന്നും ജനറല്‍ പറഞ്ഞു. അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ ശക്തമായി തിരിച്ചടിയ്ക്കുമെന്നും പറഞ്ഞു.

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നടക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനും ബലൂചിസ്ഥാനില്‍ നടക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്കും കാരണം ഇന്ത്യയാണെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

English summary
In a veiled attack on India, Pakistan army chief General Raheel Sharif on Saturday accused it of "creating instability" through ceasefire violations and supporting militancy in different areas of the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X