കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിമിന് കാവല്‍ ശക്തമാക്കി പാകിസ്ഥാന്‍

  • By Athul
Google Oneindia Malayalam News

ദില്ലി: ഇന്ത്യ തിരയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍. ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യ ശത്രു ഛോട്ടാ രാജന്‍ ഒക്ടോബര്‍ 25 ന് പിടിയിലായതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്.

കറാച്ചിയിലും ഇസ്ലാമാബാദിലുമുള്ള ദാവൂദിന്റെ വസതികളിലാണ് സുരഷ ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ദാവൂദ് ഒളിവില്‍ താമസിക്കുന്നത് ഇവിടെയാണ്. എന്നാല്‍ ദാവൂദിന്റെ താമസസ്ഥലത്തെപ്പറ്റി ഒരറിവുമില്ലെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.

dhavood

257 പേര്‍ മരണമടഞ്ഞ 1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് ദാവൂദ് ഒളിവില്‍ പോയത്. ചാരസംഘടനയായ ഐസ്‌ഐ യുടെ സംരക്ഷണത്തില്‍ ദാവൂദ് പാകിസ്ഥാനില്‍ തന്നെ ഉണ്ടെന്ന് ബാലിയില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടു പോകുന്നതിനിടെ ഛോട്ടാ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ദാവൂദ് ഇബ്രാഹിമിനൊപ്പമായിരുന്നു ഛോട്ടാ രാജനും. എന്നാല്‍ 1993ലെ മുംബൈ സ്‌ഫോടനത്തോടുകൂടി അവര്‍ വേര്‍പിരിഞ്ഞു. അതോടുകൂടി ദാവൂദിന്റെ തുറന്ന ശത്രുവായി ഛോട്ടാ രാജന്‍ മാറുകയായിരുന്നു.

English summary
Special commandos of the Pakistan Army have been deployed outside Dawood Ibrahim's houses and after his henchman-turned-rival Chhota Rajan was arrested from Bali airport in Indonesia on 25 October.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X