കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഹാഫിസ് സയീദിനെ വളര്‍ത്തുകയല്ല തളര്‍ത്തുകയാണ്: എല്ലാം ട്രംപിന് വേണ്ടിയോ!

Google Oneindia Malayalam News

ഇസ്ലാമാബാദ്: ലഷ്കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്‍റെ ഭീകരസംഘടനയ്ക്ക് പാക് സര്‍ക്കാരിന്‍റെ കൂച്ചുവിലങ്ങ്. സെക്യുരിറ്റീസ് ആന്‍ഡ് കമ്മീഷന്‍ ഓഫ് പാകിസ്താനാണ് ഹാഫിസ് സയീദിന്റെ ജമാത്ത് ഉദ് ദവയെയെയും ഫലാഹ് ഇന്‍സാനിയത്തിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു പ്രഖ്യാപനം.

<strong>ഇനിയില്ല! പാകിസ്താനുള്ള സഹായം അവസാനിപ്പിച്ച് ട്രംപ്: ന്യായവാദങ്ങളുമായി പാകിസ്താന്‍, ലോകം സത്യമറിയണം</strong>ഇനിയില്ല! പാകിസ്താനുള്ള സഹായം അവസാനിപ്പിച്ച് ട്രംപ്: ന്യായവാദങ്ങളുമായി പാകിസ്താന്‍, ലോകം സത്യമറിയണം

<strong>799 രൂപയ്ക്ക് പ്രതിദിനം 3.5 ജിബി: റിലയന്‍സ് ജിയോയുടെ പ്ലാനിനെ മലര്‍ത്തിയടിച്ച് എയര്‍ടെല്‍</strong>799 രൂപയ്ക്ക് പ്രതിദിനം 3.5 ജിബി: റിലയന്‍സ് ജിയോയുടെ പ്ലാനിനെ മലര്‍ത്തിയടിച്ച് എയര്‍ടെല്‍

നിരോധിത പാക് ഭീകരസംഘടന ലഷ്കര്‍ ത്വയ്ബയുടെ സംഘടനയാണ് ഹാഫിസ് സയീദ് സ്ഥാപകനായിട്ടുള്ള ഫലാഹ് ഇ ഇന്‍സാനിയത്ത്. 2014ല്‍ അമേരിക്കയാണ് ലഷ്കര്‍ ഇ ത്വയ്ബയെ ആഗോള തലത്തില്‍ നിരോധിത ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്‍റെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും കണ്ടുകെട്ടാന്‍ പാക് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സയീദിന്റെ ജീവകാരുണ്യ പ്രവ‍ര്‍ത്തനങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും നിയന്ത്രണം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നുമുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

 സമ്പൂര്‍ണ്ണ വിലക്ക്

സമ്പൂര്‍ണ്ണ വിലക്ക്

സെക്യുരിറ്റീസ് ആന്‍ഡ് കമ്മീഷന്‍ ഓഫ് പാകിസ്താനാണ് ജമാഅത്ത് ഉദ് ദവയിലേയ്ക്കും ഫലാഹ് ഇ ഇന്‍സാനിയത്തിലേയ്ക്കുമുള്ള എല്ലാത്തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിട്ടുള്ളത്. ഇതോടെ ഇരു സംഘടനകള്‍ക്കും പുറത്തുനിന്ന് ഫണ്ടുകള്‍ സ്വീകരിക്കാന്‍ കഴിയുക. സംഘടനയ്ക്ക് പണം നല്‍കുന്നതിന് കമ്പനികള്‍ക്കും വിലക്കുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ ഉപരോധം സംബന്ധിച്ച ചട്ടപ്രകാരമാണ് നീക്കമെന്ന് പാക് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 വിലക്ക് ലംഘിച്ചാല്‍ പിഴ

വിലക്ക് ലംഘിച്ചാല്‍ പിഴ

ജമാഅത്തെ ഉദ് ദവയ്ക്കും ഫലാഹ് ഇ ഇന്‍സാനിയത്തിനും വിലക്കേര്‍പ്പെടുത്തിയ വിജ്ഞാപനം ലംഘിക്കുന്നവരില്‍ നിന്ന് 10 മില്യണ്‍ വരെയുള്ള തുകയാണ് പിഴയായി ഈടാക്കുകയെന്നും പാക് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനം ലംഘിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴയായി ഈടാക്കുമെന്ന് സര്‍ക്കാരിന് പുറമേ സെക്യുരിറ്റീസ് ആന്‍ഡ് കമ്മീഷന്‍ ഓഫ് പാകിസ്താനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയ സംഘടനകളില്‍ പാസ്ബാന്‍ ഇ അഹ് ലേ ഹാദിത്ത്, പസ്ബാന്‍ ഇ കശ്മീര്‍ എന്നീ സംഘടനകളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.

 ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യം

ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യം

പാകിസ്താനില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ലാഹോര്‍ ഹൈക്കോടതി വിധിയുണ്ടെന്ന് വിലക്ക് സംബന്ധിച്ച വിധി വന്നതിന് പിന്നാലെ ജമാഅത്ത് ഉദ് ദവ വക്താവ് യഹ്യാ മുജാഹിദ് പ്രതികരിച്ചു. ഇന്ത്യയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പാക് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

 സംഘടനക്ക് മൂക്കുകയറിടും

സംഘടനക്ക് മൂക്കുകയറിടും

അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്‍റെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും കണ്ടുകെട്ടാന്‍ പാക് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സയീദിന്റെ ജീവകാരുണ്യ പ്രവ‍ര്‍ത്തനങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും നിയന്ത്രണം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്‍റെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും കണ്ടുകെട്ടാനാണ് നീക്കമെന്ന് പാക് അധികൃതരെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രവിശ്യാ - ഫെഡറല്‍ സര്‍ക്കാരുകളുമായി ചേര്‍ന്ന് ഹാഫിസ് സയീദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ പിടിച്ചെടുക്കുന്നതിനായി രഹസ്യ ഉത്തരവിറക്കാനാണ് നീക്കമെന്നും റോയിറ്റേഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഡിസംബര്‍ 19 ന് ചേര്‍ന്ന യോഗത്തിന് പുറമേ പല ഉന്നതതല യോഗങ്ങളും പാകിസ്താനില്‍ നടന്നതായും റോയിറ്റേഴ്സ് പറയുന്നു.

 രണ്ടും ഭീകര സംഘടനകള്‍

രണ്ടും ഭീകര സംഘടനകള്‍

ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നീ സംഘടനകളെ അമേരിക്ക നേരത്തെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരുന്നു. 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദാണ് 1987ല്‍ ലഷ്കര്‍ ഇ ത്വയ്ബയ്ക്ക് രൂപം നല്‍കിയത്. എന്നാല്‍ മുംബൈ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഹാഫിസ് സയീദ് തന്നെ പലതവണ രംഗത്തെത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ സയീദിനെ വിചാരണ ചെയ്യാന്‍ പര്യാപ്തമായ തെളിവുകളില്ലെന്നാണ് പാക് കോടതിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ലഷ്കര്‍ ത്വയ്ബയുടെ പ്രതികരണം ലഭ്യമല്ല.

 കര്‍മപദ്ധതികള്‍

കര്‍മപദ്ധതികള്‍

ഹാഫിസ് സയീദിന്റെ രണ്ട് ജീവകാരുണ്യ സംഘടനകളായ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നിവ ഏറ്റെടുക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നതിനായി ധനകാര്യ മന്ത്രാലയം എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും അ‍ഞ്ച് പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 19ന് പാക് ധനകാര്യമന്ത്രലായത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് റോയിറ്റേഴ്സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 വയറ്റത്തടിച്ച് ട്രംപ്

വയറ്റത്തടിച്ച് ട്രംപ്


ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്നും ട്രംപ് പറയുന്നു. കഴിഞ്ഞ 33 വര്‍ഷമായി യുഎസ് പാകിസ്താന് 33 ബില്യണ്‍ ഡോളറുകളാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല, അവര്‍ ചിന്തിക്കുന്നുണ്ടാകും ഞങ്ങളുടെ നേതാക്കളെല്ലാം വിഡ്ഢികളാണെന്ന്. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നുവെന്നും അഫ്ഗാനിസ്താനില്‍ അവരെ ഞങ്ങള്‍ വേട്ടയാടുന്നുവെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

മോചനം നവംബറില്‍

മോചനം നവംബറില്‍

പത്ത് മാസത്തോളം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച ഹാഫിസ് സയീദിനെ നവംബറിലാണ് മോചിപ്പിച്ചത്. 2017 ജനുവരി 31 മുതൽ സയീദ് ഉള്‍പ്പെടെ പേരെ പാകിസ്താനിലെ ഭീകര വിരുദ്ധ നിയമവും പൊതു നിയമവും അനുസരിച്ച് വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പാക് ഭീകരവിരുദ്ധ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു സയീദിനെ മോചനം. സയീദിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഐക്യരാശഷ്ട്ര സഭാ പ്രമേയങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രാലയം സദീയിദിനെ തടവിലാക്കിയിട്ടുള്ളത്. പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പൊലീസെത്തി സയീദിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. രാജ്യത്തിന്റെ ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് സയീദിനെ വീട്ടുതടങ്കലെന്നാണ് പാക് വാദം. എന്നാൽ അമേരിക്കയുടെ സമ്മർദ്ദം മൂലം ഇന്ത്യയ്ക്ക് വേണ്ടിയാണ് പാകിസ്താൻ തന്നെ വീട്ടുതടങ്കലിലാക്കിയതെന്നായിരുന്നു ഹാഫിസ് സയീദിന്റെ വാദം.

English summary
Pakistan's financial regulatory body has announced a ban on the funding of Mumbai attack mastermind Hafiz Saeed-led Jamaat-ud-Dawa and Falah-i-Insaniat Foundation on Monday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X