കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന് പകിസ്താനില്‍ നിരോധനം... അപ്പോള്‍ അവിടേയും ഉണ്ടോ?

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഏറെ നാളായി പാകിസ്താന്‍ തീവ്രവാദ സംഘടനകളുടെ ഒരു 'ഹബ്ബ്' പോലെയാണ് പ്രവര്‍ത്തിയ്ക്കുന്നത്. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍. എന്നാല്‍ ആധുനിക ലോകത്തെ ഏറ്റവും വലിയ ഭീകരന്‍മാരായ ഐസിസുകാര്‍ക്ക് തങ്ങളുടെ മണ്ണില്‍ ഇടമില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിയ്ക്കുന്നവരാണ് പാകിസ്താന്‍.

പാകിസ്താനില്‍ ഐസിസ് ഇല്ലേയില്ലെന്നായിരുന്നു ഇത്രനാളും പറഞ്ഞിരുന്നത്. ഇപ്പോഴിതാ അവര്‍ ഐസിസിനെ ഔദ്യോഗികമായി നിരോധിച്ചിരിയ്ക്കുന്നു. ഇല്ലാത്ത സംഘടനയെ നിരോധിയ്‌ക്കേണ്ട ആവശ്യമുണ്ടോ എന്നൊന്നും ചോദിയ്ക്കാന്‍ പാടില്ല.

ISIS

പാകിസ്താന്റെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ തന്നെയാണ് ഇപ്പോഴും പ്രശ്‌നം. താലിബാനും അല്‍ഖ്വായ്ദയും ക്ഷയിച്ചു തുടങ്ങിയതോടെ അഫ്ഗാനിസ്ഥാനിലും ഐസിസ് ശക്തി പ്രാപിയ്ക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാകിസ്താനിലെ പല സ്ഥലങ്ങളിലും ഐസിസ് പതാകകള്‍ ഉപയോഗിയ്ക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. എന്നാല്‍ പാകിസ്താന്‍ ഇതെല്ലാം നിഷേധിച്ചുവരികയായിരുന്നു. അതിനിടെയാണ് ആഭ്യന്തര മന്ത്രാലയം ഐസിസിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്.

അടുത്തിടെ ജമ്മു കശ്മീരിലും ചില സ്ഥലങ്ങളില്‍ ഐസിസ് പതാക ഉപയോഗിയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഐസിസിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
After repeatedly denying the dreaded outfit's presence within its territory, Pakistan on Saturday banned the Islamic State group, which has overrun vast stretches of Iraq and Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X