കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് പാകിസ്താന്റെ വകയും പണി! ടിക് ടോക് നിരോധിച്ച് ഞെട്ടിച്ച് പാകിസ്താന്‍... കാരണം സദാചാരം

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് പിറകേ പാകിസ്താനും .ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പ് ആയ ടിക് ടോ് നിരോധിച്ചു. ഇന്ത്യ സുരക്ഷ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് നിരവധി ചൈനീസ് ആപ്പുകളുടെ കൂടെ ടിക് ടോക് നിരോധിച്ചത്.

പാകിസ്താന് ചൈനയുടെ സൈനിക സഹായം, ഇന്ത്യയെ ലക്ഷ്യമിട്ട്, പാകധീന കശ്മീരില്‍ സംഭവിക്കുന്നത് ഇതാണ്!!പാകിസ്താന് ചൈനയുടെ സൈനിക സഹായം, ഇന്ത്യയെ ലക്ഷ്യമിട്ട്, പാകധീന കശ്മീരില്‍ സംഭവിക്കുന്നത് ഇതാണ്!!

എന്നാല്‍ പാകിസ്താനില്‍ അങ്ങനെയല്ല നിരോധനം വന്നത്. ടിക് ടോകിലെ സദാചാരവിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരിലാണ് നിരോധനം. ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് പാകിസ്താന്‍. നിരോധനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം...

അധാര്‍മികം, അശ്ലീലം, സദാചാരവിരുദ്ധം

അധാര്‍മികം, അശ്ലീലം, സദാചാരവിരുദ്ധം

ടിക് ടോകിലെ ഉള്ളടക്കങ്ങള്‍ അധാര്‍മികവും, അശ്ലീലും സദാചാര വിരുദ്ധവും ആണെന്ന പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവ നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടു എന്ന് കാണിച്ചാണ് ഇപ്പോള്‍ ടിക് ടോക് നിരോധിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നോട്ടീസ് നല്‍കിയിരുന്നു

നോട്ടീസ് നല്‍കിയിരുന്നു

ടിക് ടോക്കിലെ ഉള്ളടക്കങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു എന്നാണ് പാകിസ്താന്‍ ടെലികോം അതോറിറ്റി പറയുന്നത്. തുടര്‍ന്ന് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കണം എന്ന് കാണിച്ച് ജൂലായില്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ നടപടിയായിട്ടാണ് ഇപ്പോഴത്തെ നിരോധനം.

സാധാരണക്കാരുടെ ശബ്ദം

സാധാരണക്കാരുടെ ശബ്ദം

സാധാരണക്കാരുടേയും പാവപ്പെട്ടവന്റേയും ശബ്ദമായിരുന്നു ടിക് ടോക്കിലൂടെ ഉയര്‍ന്നിരുന്നത്. പാവപ്പെട്ടവര്‍ക്ക് പ്രാപ്യമായ ഒരു പ്ലാറ്റ്‌ഫോം ആണ് നിരോധിക്കപ്പെട്ടത് എന്ന രീതിയില്‍ ആണ് പാകിസ്താനിലെ സാമൂഹ്യ മാധ്യമങ്ങള്‍ ടിക് ടോക് നിരോധനത്തോട് പ്രതികരിക്കുന്നത്.

നാല് കോടിയോളം

നാല് കോടിയോളം

പാകിസ്താനില്‍ ഏതാണ്ട് നാല് കോടിയോളം ഡൗണ്‍ലോഡുകളാണ് ടിക് ടോക്കിന് ഉണ്ടായിരുന്നത് (39 ദശലക്ഷം). വാട്‌സ് ആപ്പും ഫേസ്ബുക്കും കഴിഞ്ഞാല്‍ പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള സോഷ്യല്‍ മീഡിയ ആപ്പും ടിക് ടോക് തന്നെ ആയിരുന്നു.

സദാചാര 'ബാനുകള്‍'

സദാചാര 'ബാനുകള്‍'

സാദാചാര പ്രശ്‌നം ഉന്നയിച്ച് സാമൂഹ്യ മാധ്യമങ്ങളിലെ സര്‍ക്കാര്‍ ഇടപെടല്‍ അടുത്തിടെയായി പാകിസ്താനില്‍ കൂടുതലാണ്. ഡേറ്റിങ് ആപ്പുകളായ ടിന്‍ഡറും ഗ്രിന്‍ഡറും അടുത്തിടെ നിരോധിച്ചിരുന്നു. യൂട്യൂബിന് പോലും ഭീഷണിയുണ്ടായിരുന്നു.

ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഇടപെടലും ഇപ്പോഴത്തെ ടിക് ടോക് നിരോധനത്തിന് പിന്നില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക് ടോക്കിലെ അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്നതാണെന്ന് അടുത്തിടെ ഇമ്രാന്‍ ഖാന്റെ ഡിജിറ്റല്‍ മീഡിയ ഉപദേഷ്ടാവ് അര്‍സ്ലാന്‍ ഖാലിദ് പ്രതികരിച്ചിരുന്നു.

പുന:പരിശോധിച്ചേക്കും

പുന:പരിശോധിച്ചേക്കും

എന്തായാലും ടിക് ടോകിന്റെ ഇപ്പോഴത്തെ നിരോധനം എക്കാലത്തേക്കും ഉള്ളതാകാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് പാകിസ്താന്‍ ടെലികോം അതോറിറ്റി അധികൃതര്‍ പറയുന്നത്.

ചൈനയുമായി

ചൈനയുമായി

പാകിസ്താന് ഏറ്റവും അധികം സഹായങ്ങള്‍ നല്‍കുന്ന രാജ്യമാണ്. ടിക് ടോക് നിരോധനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു പ്രശ്‌നമായി വളരാന്‍ ഇമ്രാന്‍ ഖാനും താത്പര്യപ്പെടില്ല. പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയാണ് ടിക് ടോക് അധികൃതരും പങ്കുവയ്ക്കുന്നത്.

English summary
Pakistan bans Tik Tok for hosting immoral and vulgar content. Pakistan Telecom Authority (PTA) said a number of complaints from different segments of the society were lodged against the app.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X