മുഖ്യശത്രു ഇന്ത്യയും മോദിയും: പഠാൻകോട്ട് ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദെന്ന് അവകാശവാദം!
ഇസ്ലാമാബാദ്: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ശത്രുവായി പ്രഖ്യാപിച്ച് പാക് ഭീകരസംഘടന. ജെയ്ഷെ മുദഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനായ മൗലാനാ തല്‍ഹയാണ് ഇന്ത്യയ്ക്കും മോദിക്കുമെതിരെ പ്രഖ്യാപനം നടത്തിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ലർക്കാന സിന്ധിൽ വച്ച് ഒരു റാലിയെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴാണ് സംഭവം.
ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയ ഭീകരര്‍ ജമ്മുകശ്മീരിന് പുറമേ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുന്നത് ജെയ്ഷെ മുഹമ്മദ് ആണെന്ന വാദവും ഉന്നയിക്കുന്നുണ്ട്. അയോധ്യയില്‍ ബാബറി മസ്ജിദ് ഉണ്ടായിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാൻ അനവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുന്ന തല്‍ഹ സര്‍ക്കാര്‍ തിയ്യതി നിശ്ചയിക്കുക മാത്രമേയുള്ളൂവെന്നും ചൂണ്ടിക്കാണിക്കുന്നു. 2016 ജനുവരി രണ്ടിനാണ് പഞ്ചാബിലെ പഠാൻകോട്ടിലെ വ്യോമസേനാ താവളത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരർ ആക്രമണം നടത്തിയത്.

ശത്രുക്കള്‍ക്കിടയിൽ ദൗത്യം നിർവഹിക്കുന്നു..
ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്ത്യയുമാണ് ജെയ്ഷെ മുഹമ്മദിന്റെ പ്രധാനശത്രുക്കൾ. ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയിൽ പ്രചാരത്തിലിരിക്കുന്ന തീവ്രസ്വഭാവമുള്ള പാക് മാസികയെക്കുറിച്ച് പരാമര്‍ശിച്ച മസൂദ് അസ്ഹര്‍ ഇന്ത്യന്‍ മാധ്യമങ്ങളെയും വിമർശിച്ചിരുന്നു. ഓൺലൈനിൽ മാത്രം ലഭ്യമാകുന്ന മാസിക ചൊവ്വ അല്ലെങ്കില്‍ ബുധൻ ദിവസങ്ങളിലാണ് പ്രസിദ്ധീകരിക്കുക. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയിൽ പ്രചാരത്തിലിരിക്കുന്ന മാസിക ഇന്ത്യയില്‍ അതിന്റെ ദൗത്യം നിർവഹിക്കുന്നുണ്ടെന്നാണ് മൗലാനാ തൽഹ അവകാശപ്പെടുന്നത്.

ജിഹാദിന്റെ പാത
ഇന്ത്യയിലെ മുസ്ലിങ്ങളോട് ജിഹാദിന് വേണ്ടി മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന മൗലാനാ തൽഹ കഴിഞ്ഞ 60 വര്‍ഷമായി പാകിസ്താന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യയാണെന്നും ആരോപിക്കുന്നു. കശ്മീര്‍ താഴ്വരയിൽ ആറ് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സൈന്യത്തെ കാത്തിരിക്കുന്നത് മോശം സമയമാണെന്നും സൈന്യത്തിന് കശ്മീരില്‍ വിജയം നേടാൻ കഴിയില്ലെന്നും മൗലാനാ തൽഹ മുന്നറിയിപ്പ് നൽകുന്നു.

പഠാന്‍ കോട്ടും കശ്മീരിലെ ഭീകരാക്രമണങ്ങളും
ജമ്മു കശ്മീരിൽ ഉണ്ടായിട്ടുള്ള മിക്ക ഭീകരാക്രമണങ്ങള്‍ക്കും പിന്നിൽ പാക് ഭീകസംഘടന ജെയ്ഷെ മുഹമ്മദാണെന്ന അവകാശവാദവും മൗലാനാ തൽഹ ഉന്നയിക്കുന്നു. ജമ്മു കശ്മീരിന് പുറമേ മറ്റ് അതിർത്തി സംസ്ഥാനങ്ങളിലെ ഭീകരാക്രമണത്തിന് പിന്നിലും തങ്ങളാണെന്ന് പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ അവകാശപ്പെടുന്നു. 2016 ല്‍ പഞ്ചാബിലെ പഠാൻകോട്ടിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വവും ജെയ്ഷെ മുഹമ്മദ് ഏറ്റെടുക്കുന്നുണ്ട്.

ബാബറി മസ്ജിദ് വിഷയത്തില്‍
ബാബറി മസ്ജിദ് വിഷയത്തിൽ പ്രതികരിച്ച മസൂദ് അസ്ഹർ പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥത്ത് രാമക്ഷേത്രം പണിയാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു. കേന്ദ്രസർക്കാര്‍ പള്ളി സ്ഥിതി ചെയ്തിരുന്നിടത്ത് ക്ഷേത്രം പണിയാൻ അധികാരം ഉപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. എല്ലാവർഷവും സർക്കാര്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള തിയ്യതി നിശ്ചയിക്കാറുണ്ടെന്നും അത് പ്രഖ്യാപനം മാത്രമാണെന്നും രാമക്ഷേത്രം നിർമിക്കാൻ അനുവദിക്കില്ലെന്നും മൗലാനാ തൽഹ അവകാശപ്പെടുന്നു.












Click it and Unblock the Notifications