മുഹമ്മദ് നബിയില്‍ വിശ്വാസമില്ലാത്തവരുണ്ടോ? ഇല്ലെന്ന് പറഞ്ഞ 14 കാരന്‍ ക്ഷമാപണം നടത്തിയത് ഇങ്ങനെ!!
ഇസ്ലാമാബാദ്: മുഹമ്മദ് നബിയില്‍ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല, ചോദ്യം തെറ്റി കേട്ടതാണ് 14 കാരന് പറ്റിയ തെറ്റ്. അബദ്ധത്തില്‍ പറ്റിപോയ തെറ്റിന് ആണ്‍കുട്ടി നല്‍കിയത് സ്വന്തം കൈയാണ്.
ഈശ്വരനിന്ദയാണ് താന്‍ കാട്ടിയത് എന്ന കുറ്റബോധമാണ് ഷാബിര്‍ അഹമ്മദിന് തന്റെ കൈ വെട്ടിമാറ്റാന്‍ പ്രേരിപ്പിച്ചത്. ആള്‍ക്കൂട്ടത്തില്‍ വെച്ച് മുഹമ്മദ് നബിയെ വിശ്വാമില്ലാത്തവര്‍ കൈ പൊക്കാന്‍ ആവശ്യപ്പെട്ട പുരോഹിതന് മറുപടിയായാണ് ഷാബിര്‍ കൈകള്‍ പൊക്കിയത്. എന്നാല്‍ പിന്നീടാണ് ചോദ്യം എന്താണെന്ന് മനസ്സിലായത്.

അറിയാതെയാണെങ്കിലും മുഹമ്മദ് നബിക്കെതിരെ പൊക്കിയ കൈകള്‍ വീട്ടില്‍ എത്തി വെട്ടി മാറ്റുകയായിരുന്നു. മകന്റെ പ്രവൃത്തിയില്‍ അഭിമാനിക്കുന്ന എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.












Click it and Unblock the Notifications