കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സ് വിരുദ്ധ പ്രക്ഷോഭം; പാകിസ്താനില്‍ സോഷ്യല്‍ മീഡിയ വിലക്കി, സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഫ്രാന്‍സിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടിരിക്കെ സമര വ്യാപനം തടയുന്നതിന് സോഷ്യല്‍ മീഡിയ താല്‍ക്കാലികമായി നിരോധിച്ചു. ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം. ഫെഡറല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണിത്. സഅദ് റിസ്‌വി നേതൃത്വം നല്‍കുന്ന തെഹ്രീക്കെ ലബ്ബൈക്ക് പാകിസ്താന്‍ ആണ് സമരത്തിന് മുന്നിലുള്ളത്. കഴിഞ്ഞ ദിവസം പോലീസും സമരക്കാരും ഏറ്റുമുട്ടി രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ 580 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ സമരക്കാരുടെ എണ്ണം തിട്ടമില്ല.

x

തങ്ങളുടെ പൗരന്മാരെ ഫ്രാന്‍സ് പാകിസ്താനില്‍ നിന്ന് തിരിച്ചുവിളിച്ചു. എല്ലാവരും പാകിസ്താന്‍ വിട്ടുപോകണമെന്ന് ഫ്രഞ്ച് എംബസിയും വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു. റിസ്‌വിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെയാണ് സമരം വ്യാപിച്ചത്.

ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് എങ്ങനെ ചോര്‍ന്നു; തുറന്നടിച്ച് മജ്‌സിയ, ബിഗ്‌ബോസ് ഇപ്പോള്‍ പുറത്താണ്ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് എങ്ങനെ ചോര്‍ന്നു; തുറന്നടിച്ച് മജ്‌സിയ, ബിഗ്‌ബോസ് ഇപ്പോള്‍ പുറത്താണ്

സമരക്കാരെ പിരിച്ചുവിടാന്‍ കൂടുതല്‍ പോലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായിട്ടാണ് സോഷ്യല്‍ മീഡിയ വിലക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി നിരവധി വീഡിയോകളാണ് സമരത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത്. ഇതില്‍ വ്യാജനുമുണ്ട്. മൂന്ന് സമരക്കാര്‍ കൊല്ലപ്പെട്ടു എന്നാണ് ഇതുവരെയുള്ള അനൗദ്യോഗിക കണക്ക്.

പഞ്ചാബ് പ്രവിശ്യയിലാണ് ശക്തമായ സമരം. മതനിന്ദ കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് തെഹ്രീക്കെ ലബ്ബൈക്ക് പാകിസ്താന്റെ ആവശ്യം. തിങ്കളാഴ്ച മുതല്‍ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന റോഡുകളെല്ലാം സമരക്കാര്‍ ഉപരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ഈ സംഘടന ലാഹോറില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫ്രാന്‍സില്‍ കാര്‍ട്ടൂര്‍ വരച്ച് പ്രവാചകനെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

ഫ്രഞ്ച് പ്രതിനിധിയെ പുറത്താക്കമെന്നും ഫ്രാന്‍സിലെ പാകിസ്താന്റെ പ്രതിനിധിയെ തിരിച്ചുവിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ചില ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് അന്ന് സമരം നിര്‍ത്തിയത്. എന്നാല്‍ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഇതാണ് പുതിയ സമരത്തിന് കാരണം.

കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തീവ്രവ്യാപനം തടയാന്‍ രണ്ടും കല്‍പ്പിച്ച് കേരളം

English summary
Pakistan blocks Social Media to prevent anti France Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X