കോഴിയെ ലൈംഗികമായി പീഡിപ്പിച്ചുകൊന്ന പതിനാലുകാരന്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പിടക്കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന പരാതിയില്‍ പതിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ ജലാപൂര്‍ ഭാട്യാന്‍ സ്വദേശിയായ അന്‍സാര്‍ ഹുസൈനാണ് അറസ്റ്റിലായത്. അയല്‍വാസി മന്‍സാബ് അലി നല്‍കിയ പരാതിയിലാണ് ഹഫീസാബാദ് പോലീസ് കുട്ടിയെ അറസ്റ്റ് ചെയ്തത്.

പുതിയ ചരിത്രമെഴുതി പാത്രിയാര്‍ക്കീസ് തലവന്‍ സൗദിയില്‍

കോഴിയെ തട്ടിക്കൊണ്ടുപോയെന്നും ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നുമാണ് പരാതി. നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവത്തിന് തന്റെ രണ്ട് സുഹൃത്തുക്കള്‍ ദൃക്‌സാക്ഷികളാണെന്നും മന്‍സാബ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്.

arrest

പീഡനം സ്ഥിരീകരിക്കാനായി പോലീസ് കോഴിയുടെ ജഡം വൈദ്യപരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ലൈംഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ അന്‍സാര്‍ ഹുസൈന്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ലോകത്തുതന്നെ അത്യപൂര്‍വമായ സംഭവത്തിനാണ് കുട്ടിയെ പാക് പോലീസ് അറസ്റ്റ് ചെയ്തത്.


English summary
Pakistan boy arrested on charges of sexually assaulting hen
Please Wait while comments are loading...