കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് കശ്മീര്‍ വേണ്ടെന്ന് അഫ്രീദി; നാല് പ്രവിശ്യ പോലും കൈകാര്യം ചെയ്യാനാകുന്നില്ല

Google Oneindia Malayalam News

ലണ്ടന്‍: പാകിസ്താന് കശ്മീര്‍ ആവശ്യമില്ലെന്ന് പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്മീരുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മുമ്പും വിവാദത്തില്‍പ്പെട്ട വ്യക്തിയാണ് അഫ്രീദി. പാകിസ്താനുള്ള നാല് പ്രവിശ്യപോലും സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ കശ്മീര്‍ കൂടി ആവശ്യമില്ലെന്നും അഫ്രീദി ലണ്ടനില്‍ പറഞ്ഞു.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അഫ്രീദി. ഇദ്ദേഹത്തിന്റെ പ്രതികരണം പാകിസ്താനില്‍ വന്‍ വിവാദമായിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം വീണ്ടും ചര്‍ച്ചയാക്കുന്നതിനിടെയാണ് അഫ്രീദിയുടെ പരാമര്‍ശം. അഫ്രീദി പറയുന്നത് ഇങ്ങനെ....

കശ്മീര്‍ ആവശ്യമില്ല

കശ്മീര്‍ ആവശ്യമില്ല

പാകിസ്താന് കശ്മീര്‍ ആവശ്യമില്ലെന്ന് ഞാന്‍ പറയും. ഇന്ത്യയ്ക്കും കൊടുക്കരുത്. കശ്മീര്‍ എന്നാല്‍ സ്വതന്ത്ര മേഖലയാണ്. മനുഷ്യത്വം ബാക്കിയാകേണ്ടതുണ്ട്. ജനങ്ങള്‍ കൊല്ലപ്പെടാന്‍ പാടില്ല. പാകിസ്താന് കശ്മീര്‍ വേണ്ട. നിലവിലുള്ള നാല് പ്രവിശ്യപോലും കൈകാര്യം ചെയ്യാന്‍ ഭരണകൂടത്തിന് സാധിക്കുന്നില്ലെന്നും അഫ്രീദി പറഞ്ഞു.

കശ്മീരില്‍ മരിച്ചുകൊണ്ടിരിക്കുന്നു

കശ്മീരില്‍ മരിച്ചുകൊണ്ടിരിക്കുന്നു

ഏറ്റവും വലുത് മനുഷ്യത്വമാണ്. ജനങ്ങള്‍ കശ്മീരില്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഏറെ വേദനിപ്പിക്കുന്ന ഒന്നാണത്. ആളുകള്‍ പിടഞ്ഞുമരിക്കുന്നത് ഏത് സമൂഹത്തിലാണെങ്കിലും വേദനിപ്പിക്കുന്നതാണ്- സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഷാഹിദ് അഫ്രീദിയുടെ പ്രസംഗത്തിലെ വാക്കുകളാണിത്.

എന്തുകൊണ്ടാണ് യുഎന്‍ ഇടപെടാത്തത്

എന്തുകൊണ്ടാണ് യുഎന്‍ ഇടപെടാത്തത്

കഴിഞ്ഞ ഏപ്രിലിലും കശ്മീര്‍ വിഷയത്തില്‍ അഫ്രീദി പ്രതികരിച്ചിരുന്നു. കശ്മീരിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും എന്തുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്നുമാണ് അന്ന് അഫ്രീദി ചോദിച്ചത്. സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ പ്രതികരണത്തിനെതിരെ ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു.

കശ്മീരിലെ ആരാധകര്‍

കശ്മീരിലെ ആരാധകര്‍

കശ്മീരിലെ ആരാധകര്‍ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് 2016ല്‍ അഫ്രീദി പറഞ്ഞതും വിവാദമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വന്‍ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്. പാകിസ്താനിലെ ഭീകരരുടെ താവളങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്നായിരുന്നു മിക്കയാളുകളുടെയും പ്രതികരണം. ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്യാത്തതും അഫ്രീദിയുടെ ട്വീറ്റിന് താഴെ ജനങ്ങള്‍ ഓര്‍മിപ്പിച്ചു.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന ഒഴിഞ്ഞു; ബാക്കി അടുത്ത മാസം, മധ്യപ്രദേശ് ഫോര്‍മുല തള്ളിരാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന ഒഴിഞ്ഞു; ബാക്കി അടുത്ത മാസം, മധ്യപ്രദേശ് ഫോര്‍മുല തള്ളി

English summary
"Pakistan Can't Even Manage Its 4 Provinces": Shahid Afridi On Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X