കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമാതിര്‍ത്തി അടച്ചിട്ട നടപടി നീട്ടി പാകിസ്താന്‍: ജൂണ്‍ 14വരെ നീളൂമെന്ന്!!

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തിയിലെ പാക് വ്യോമ പാത അടച്ചിട്ട നടപടി വീണ്ടും നീട്ടി പാകിസ്താന്‍. ജൂണ്‍ 14വരെയാണ് വ്യോമാതിര്‍ത്തി അടച്ചിട്ടത് നീട്ടിയത്. പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ ഉദ്ധരിച്ച് റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പ് ആക്രമിച്ചതോടെയാണ് പാകിസ്താന്‍ വ്യോമാതിര്‍ത്തി പൂര്‍ണമായി അടച്ചിട്ടത്. കുടുതല്‍ വിവരങ്ങള്‍ നല്‍കാതെ വ്യോമ പാത ജൂണ്‍ 10വരെ കൂടി അടച്ചിടുമെന്നാണ് പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുള്ളത്. 40ലധികം സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടിലെ ഭീകര ക്യാമ്പ് ആക്രമിക്കുന്നത്.

 രാഹുൽ ഗാന്ധിയുടെ വീടിന് കോൺഗ്രസുകാരുടെ ഉപവാസ സമരം! രാജി തീരുമാനത്തിൽ നിന്ന് പിന്മാറണം! രാഹുൽ ഗാന്ധിയുടെ വീടിന് കോൺഗ്രസുകാരുടെ ഉപവാസ സമരം! രാജി തീരുമാനത്തിൽ നിന്ന് പിന്മാറണം!

എന്നാല്‍ ഇന്ത്യയും ബാങ്കോക്കും, മലേഷ്യയും ഒഴികെയുള്ള മറ്റ് രാജ്യങ്ങള്‍ക്ക് പാകിസ്താന്‍ മാര്‍ച്ച് 27ന് തന്നെ വ്യോമാതിര്‍ത്തി തുറന്നുനല്‍കിയിട്ടുണ്ട്. ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 11 വ്യോമ പാതകളും പാകിസ്താന്‍ തുറന്നു നല്‍കിയിട്ടുണ്ട്. നിലവില്‍ എയര്‍ ഇന്ത്യയും ടര്‍ക്കിഷ് എയര്‍ലൈനുമാണ് നിലവില്‍ ഈ സൗകര്യം ഉപയോഗിക്കുന്നത്.

flight101010101

പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടത് തിരിച്ചടിയായത് യൂറോപ്പില്‍ നിന്നും ദക്ഷിണേഷ്യയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ക്കാണ്. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടത് ഏറെ ബാധിച്ചിട്ടുള്ളത് പ്രതിദിനം സര്‍വീസ് നടത്തിയിരുന്ന നൂറ് കണക്കിന് കമേഴ്സ്യല്‍ സര്‍വീസുകളെയും കാര്‍ഗോ വിമാനങ്ങളെയുമാണ്. വിമാന യാത്രക്കെടുക്കുന്ന സമയത്തിനൊപ്പം ചെലവും യാത്രക്കാര്‍ക്ക് ഇതോടെ വര്‍ധിച്ചിട്ടുണ്ട്.

English summary
Pakistan Civil Aviation Authirity extends airspace ban on Indian boarder till June 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X