കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ണായക ഇന്ത്യന്‍ രഹസ്യങ്ങള്‍ പാകിസ്താന് കൈമാറി...!!! കുല്‍ഭൂഷണ്‍ ജാദവ് ചെയ്തത്...!!!

  • By Anamika
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇന്ത്യയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ജാദവ് പാകിസ്താന് കൈമാറിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നരകത്തില്‍ നിന്നുള്ള മോചനത്തിന് അഖില മുസ്ലീമായി...!!! സര്‍ക്കാര്‍ നിലപാട് വിവാദത്തില്‍...!!നരകത്തില്‍ നിന്നുള്ള മോചനത്തിന് അഖില മുസ്ലീമായി...!!! സര്‍ക്കാര്‍ നിലപാട് വിവാദത്തില്‍...!!

നിർണായക വിവരങ്ങൾ

നിർണായക വിവരങ്ങൾ

പാകിസ്താനില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ പാകിസ്താന്റെ തടവിലുള്ള ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദ് പാകിസ്താന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്തൊക്കെ വിവരങ്ങളാണ് ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത് എന്നത് പാകിസ്താന്‍ വെളിപ്പെടുത്തിയിട്ടില്ല.

വിവരങ്ങൾ പരസ്യമാക്കില്ല

വിവരങ്ങൾ പരസ്യമാക്കില്ല

ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നടപടി കോടതിയുടെ അധികാര പരിധിയ്ക്കകത്ത് വരുന്നതാണോ എന്ന സംശയവും നഫീസ് സകരിയ ഉന്നയിക്കുന്നു. സുരക്ഷാ കാരണങ്ങളാല്‍ ജാദവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്നും പാകിസ്താന്‍ പറയുന്നു.

വധശിക്ഷ വിധിച്ചു

വധശിക്ഷ വിധിച്ചു

കുല്‍ഭാഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത് അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റേറ ചെയ്തിരുന്നു. ഈ ഉത്തരവിനെ മറികടന്ന് വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ പാകിസ്താന്‍ നടത്തുന്നുണ്ട്.

കയ്യിൽ തെളിവുണ്ട്

കയ്യിൽ തെളിവുണ്ട്

കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ ചാരനാണ് എന്നതിന് ആവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. ഈ തെളിവുകള്‍ രാജ്യാന്തര കോടതിയില്‍ മാത്രമേ പാകിസ്താന്‍ കൈമാറുകയുള്ളൂ എന്ന് പാക് അറ്റോര്‍ണി ജനറല്‍ അഷ്താര്‍ ഔസഫ് വ്യക്തമാക്കി.

ശിക്ഷ നടപ്പാക്കാൻ നീക്കം

ശിക്ഷ നടപ്പാക്കാൻ നീക്കം

ചാരപ്രവര്‍ത്തനം നടത്തിയ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പിലാക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജിയാണ് ഇപ്പോള്‍ പാകിസ്താന്‍ സുപ്രീം കോടതിയ്ക്ക് മുന്നില്‍ എത്തിയിട്ടുള്ളത്. കുല്‍ഭൂഷണ്‍ യാദവിന്റെ ശിക്ഷ ഫടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുക്കും എന്ന് കണ്ടറിയാം

പാക് വാദങ്ങൾ

2016 മാര്‍ച്ച് 3 ന് ബലോചിസ്ഥാനില്‍ വച്ചാണ് കുല്‍ഭൂഷണ്‍ യാദവിനെ അറസ്റ്റ് ചെയ്തത് എന്നാണ് പാകിസ്താന്റെ വാദം. .യാദവിനെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ബലൂചിസ്താനിൽ നിന്നാണ് പിടികൂടിയതെന്നാണ് പാകിസ്താൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇറാനിൽ ബിസിനസ് നടത്തിക്കൊണ്ടിരുന്ന യാദവിനെ പാകിസ്താൻ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇന്ത്യ നേരത്തെ തന്നെ വാദിച്ചിരുന്നു.

English summary
Pakistan has claimed that Kulbhushan Jadhav, was providing "crucial intelligence" about the recent terrorist attacks in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X