• search

ചൈന- പാക് സാമ്പത്തിക ഇടനാഴി ഇന്ത്യ ആക്രമിക്കും!! അവകാശവാദവുമായി പാകിസ്താന്‍, സുരക്ഷ ശക്തം!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ പുതിയ അവകാശവാദവുമായി പാകിസ്താൻ. ചൈനയും പാകിസ്താനും പരസ്പര പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്ക് നേരെ ഇന്ത്യന്‍‍ ആക്രമണമുണ്ടായേക്കുമെന്നാണ് പാകിസ്താന്റെ അവകാശവാദം. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യയ്ക്കെതിരെ അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്.

  50 ബില്യണ്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കാനിരിക്കുന്ന ചൈന പാക് സാമ്പത്തിക ഇടനാഴിയില്‍ പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന ചൈനയുടെ അഭിമാന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയും ഉള്‍പ്പെടുന്നുണ്ട്. ചൈനയിലെ സിയാങ്ങിനെയും ബലൂചിസ്താനുമായി ബന്ധിപ്പിക്കുന്നതും ഇതേ പദ്ധതിയാണ്.

   ഭീക്രരാക്രമണത്തിന് സാധ്യത!

  ഭീക്രരാക്രമണത്തിന് സാധ്യത!

  ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ നിർമാണം നടക്കുന്ന റൂട്ടിൽ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് പാക് ആഭ്യന്തര മന്ത്രാലയമാണ് ജിൽജിത്ത്- ബാൽട്ടിസ്താനിലെ ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കാരക്കോറം ദേശീയ പാതയിലുള്ള പാലങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

   ജില്‍ജിത്- ബാല്‍‍ട്ടിസ്ഥാന് മുന്നറിയിപ്പ്

  ജില്‍ജിത്- ബാല്‍‍ട്ടിസ്ഥാന് മുന്നറിയിപ്പ്


  അപ്രതീക്ഷിത ആക്രമണങ്ങൾ ഒഴിവാക്കുന്നതിനായി കരുതൽ നടപടികൾ‍ ശക്തിപ്പെടുത്താനും സുരക്ഷ ശക്തമാക്കാനും പാക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയതായി പാക് ദിനപത്രം ഡോണ്‍ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ചയാണ് മാധ്യമറിപ്പോർട്ടുകൾ‍ പുറത്തുവന്നത്.

   അഫ്ഗാനിസ്താനിൽ പരിശീലനം!!

  അഫ്ഗാനിസ്താനിൽ പരിശീലനം!!

  ഇന്ത്യ 400ഓളം മുസ്ലിം യുവാക്കളെ അഫ്ഗാനിസ്താനിലേയ്ക്ക് അയച്ചിട്ടുണ്ട്. ഭീകരാക്രമണം നടത്താൻ പരിശീലനം നൽകുന്നതിനായാണ് മുസ്ലിം യുവാക്കളെ പരിശീലിപ്പിക്കുന്നതിനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നതെന്നും പാക് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നു. കാരക്കോറം ദേശീയ പാതയിൽ 24 ഓളം പാലങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തിയായി ജിൽജിത്ത് ബാൽട്ടിസ്ഥാൻ സർക്കാർ വ്യക്തമാക്കി. ഖുന്‍ജെരാബ് ചുരം തൊട്ട് ദയാമര്‍ ജില്ല വരെയുള്ള പ്രദേശത്തെ പാലങ്ങള്‍ക്കാണ് ഇതോടെ സുരക്ഷയൊരുക്കിയിട്ടുള്ളത്.

   വിദേശികളുടെ നീക്കം

  വിദേശികളുടെ നീക്കം

  പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പുറത്തുവന്നതോടെ പ്രദേശത്തെ വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരുന്നതായി ജിൽ‍ജിത്ത്- ബാൽട്ടിസ്താൻ പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെയെത്തുന്നവരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെയും കാരക്കോറം ഹൈവേയിൽ വിന്യസിക്കുകയും ജാഗ്രതാ നിര്‍ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

  ചൈന-പാക് സാമ്പത്തിക ഇടനാഴി

  ചൈന-പാക് സാമ്പത്തിക ഇടനാഴി

  ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിങ്ങനെ ആക്രമണത്തിന് സാധ്യതയുള്ള സ്ഥലങ്ങളും പോലീസ് നിരീക്ഷണത്തിലാണുള്ളത്. ചൈന- പാക് പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ഇന്ത്യ ആദ്യം മുതൽ തന്നെ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പാകിസ്താനിലെ ഗ്വാദർ തുറമുഖത്തോട് അടുത്ത് കിടക്കുന്ന ഷിയാങ് പ്രവിശ്യയിലെ കാഷ്ഗറിൽ‍ വച്ചാണ് പദ്ധതി കൂട്ടിയോജിപ്പിക്കപ്പെടുന്നത്. ബലൂചിസ്താൻ വഴി കടന്നുപോകുന്ന പ്രദേശത്ത് റെയിൽ‍- റോഡ് ശൃംഖലകൾക്ക് പുറമേ ഹൈവേകളുടെ നിർമ‍ാണവും നടന്നുവരുന്നുണ്ട്. ഇന്ത്യയില്‍ പാക് അധീന കശ്മീരിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. ഇതു തന്നെയാണ് പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണവും.

   സിപിഇസിയിലെ പദ്ധതികൾ‍

  സിപിഇസിയിലെ പദ്ധതികൾ‍

  50 ബില്യണ്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കാനിരിക്കുന്ന ചൈന പാക് സാമ്പത്തിക ഇടനാഴിയില്‍ പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന ചൈനയുടെ അഭിമാന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയും ഉള്‍പ്പെടുന്നുണ്ട്. ചൈനയിലെ സിയാങ്ങിനെയും ബലൂചിസ്താനുമായി ബന്ധിപ്പിക്കുന്നതും ഇതേ പദ്ധതിയാണ്. 50 ബില്യണ്‍ ഡോളറിന്‍റെ പദ്ധതിയില്‍ 51 പ്രൊജക്ടുകളിലാണ് ചൈന നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ 19 എണ്ണം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. 17 ശതമാനം പദ്ധതികളിൽ പാകിസ്താനും നിക്ഷേപിക്കും. സിപിഎസ് സിയിൽ പാകിസ്താനിൽ 200 പ്രൊജക്ടുകൾക്കുള്ള നിക്ഷേപമാണ് ചൈന നടത്തിയിട്ടുള്ളത്. ഇതിൽ കറാച്ചിയ്ക്ക് സമീപത്ത് സ്ഥാപിക്കുന്ന ന്യൂക്ലിയർ പ്രൊജക്ടിന് 6.5 ബില്യണാണ് വകയിരുത്തുന്നത്. ഊര്‍ജ്ജം, അ‍ടിസ്ഥാന വികസനം എന്നീ രംഗങ്ങളിലാണ് നിക്ഷേപങ്ങളിൽ അധികവും.

  പദ്ധതി പ്രഖ്യാപനം 2013ൽ

  പദ്ധതി പ്രഖ്യാപനം 2013ൽ


  2013ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്. പൗരാണിക പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയും മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍, രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാഷ്ട്രങ്ങളിൽ റെയിൽലേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ്ലൈൻ, എണ്ണ പൈപ്പ്ലൈൻ, റെയിൽപാത, ചൈനീ്സ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നു. പാകിസ്താനുമായി സഹകരിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്ക് പുറമേ ഏഷ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനയിലുണ്ട്. തുറമുഖങ്ങൾ, റെയിൽവേ ലൈനുകൾ, വൈദ്യുതി ലൈനുകൾ എന്നിവ നിർമിക്കുന്നതും പരിഗണനയിലുണ്ട്.

  English summary
  India plans to attack installations along the China-Pakistan Economic Corridor (CPEC) to sabotage the multi-billion dollar mega project, Pakistan's Interior Ministry has claimed.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more