കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുൽഭൂഷനെ നൽകിയാൽ ഭീകരനെ തരാം, പാകിസ്താനോട്..., വെളിപ്പെടുത്തലുമായി പാക് മന്ത്രി

പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലർ സമീപിച്ചിരുന്നുവെന്ന് മന്ത്രി ഖ്വാജ അസീഫ് വെളുപ്പെടുത്തി.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ന്യൂയോർക്ക്: പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ചിലർ തന്നെ സമീപിച്ചിരുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്.

 കോൺഗ്രസിന്റെ പാതയിൽ ബിജെപിയും; മോദി സർക്കാരിലും കുടുംബ വാഴ്ച, 20 ശതമാനം പേർ... കോൺഗ്രസിന്റെ പാതയിൽ ബിജെപിയും; മോദി സർക്കാരിലും കുടുംബ വാഴ്ച, 20 ശതമാനം പേർ...

kulbhushan jadav

ജാദവിന് പകരമായി 2014ൽ പെഷവാർ സ്കൂളിൽ ആക്രമണം നടത്തിയ ഭീകരനെ വിട്ടു നൽകാമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മറ്റൊരു രാജ്യത്തെ സുരക്ഷാ ഉപദേഷ്ടാവാണ് തന്നെ സമീപിച്ചിരുന്നതെന്നു വെളുപ്പെടുത്തിയ അദ്ദേഹം പേര് വ്യക്തമാക്കാൻ തയ്യാറായില്ല.

കുൽഭൂഷൻ ജാദവിനെ നൽകണം

കുൽഭൂഷൻ ജാദവിനെ നൽകണം

ചാര വൃത്തിക്ക് പാകിസ്താൻ ജയിലിൽ കഴിയുന്ന കുൽഭൂഷൻ ജാദവിന് വേണ്ടി ഒരാൾ പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിനെ സമീപിച്ചിരുന്നെന്നു വെളിപ്പെടുത്തൽ

 കുൽഭൂഷനു പകരം മറ്റെരു ഭീകരൻ

കുൽഭൂഷനു പകരം മറ്റെരു ഭീകരൻ

കുൽഭൂഷൻ ജാദവിനെ വിട്ടു കൊടുത്താൽ പകരം പെഷവാർ സ്കൂളിൽ ആക്രമണം നടത്തിയ ഭീകരനെ പാകിസ്താന് കൈമാറാമെന്നായിരുന്നു വാഗ്ദാനം.

നിലവിൽ അഫ്ഗാന്റെ പിടിയിൽ

നിലവിൽ അഫ്ഗാന്റെ പിടിയിൽ

പെഷവാറിലെ സൈനിക സ്കൂൾ ആക്രമണം നടത്തിയ ഭീകരൻ ഇപ്പോൾ അഫ്ഗാന്റെ പിടിയിലാണ്.

 രാജ്യ സുരക്ഷയും സമാധാനവും

രാജ്യ സുരക്ഷയും സമാധാനവും

രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പാകിസ്താൻ നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്. നിലവിലെ സ്ഥിതിക്ക് മാറ്റം ഉണ്ടാകും വരെ പോരാടുമെന്നും ഖ്വാജ പറഞ്ഞു.

അഫ്ഗാൻ പ്രതിസന്ധിയിൽ

അഫ്ഗാൻ പ്രതിസന്ധിയിൽ

പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും സമാധാനവും സ്ഥിരതയും നൽകാൻ ഒരു രാജ്യത്തിനും സാധിക്കില്ലെന്നു പറഞ്ഞ ഖ്വാജ അഫ്ഗാനിലെ സ്ഥിതി മോശമായികൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

പാകിസ്താനിൽ ഭീകരാക്രമണം നടത്താൻ പദ്ധതി

പാകിസ്താനിൽ ഭീകരാക്രമണം നടത്താൻ പദ്ധതി

പാകിസ്താനിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടുവെന്ന് ആരോപിച്ചാണ് കുൽഭൂഷൻ ജാദവിനെ പാകിസ്താൻ പിടികൂടിയത്.

എതിർത്ത് ഇന്ത്യ

എതിർത്ത് ഇന്ത്യ

എന്നാൽ പാകിസ്താന്റെ ആരോപണത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ കുൽഭൂഷൻ ജാദവിനെ ഇറാൻ അതിർത്തിയിൽ നിന്ന് പാക് സൈന്യം തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം. ഇക്കഴിഞ്ഞ ഏപ്രിൽ 10ന് ഇന്ത്യയ്ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ജാദവിനെ പാകിസ്താൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇന്ത്യ അപ്പീൽ നൽകിയതിനെ തുടർന്ന് കുൽഭൂഷണിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

English summary
Pakistan received a proposal to swap Indian national Kulbhushan Jadhav for a terrorist who carried out the horrific 2014 Peshawar school attack and is now jailed in Afghanistan, Foreign Minister Khwaja Muhammad Asif has claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X