കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് വ്യാജമല്ല... ഉമര്‍ ഫയാസിന്റെ ചിത്രവുമായി ഇന്ത്യ; ഇതാണ് മനുഷ്യാവകാശ ലംഘനം, പാകിസ്താന് തിരിച്ചടി

ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന്‍ ഉമര്‍ ഫയാസിന്റെ ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യ പാകിസ്താന് മറുപടിനല്‍കിയത്

  • By Ankitha
Google Oneindia Malayalam News

യുണൈറ്റഡ്: യുഎന്നിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കശ്മീരിലേതെന്നു പറ‍ഞ്ഞ് ഗാസയിലെ ചിത്രം കാണിച്ചതിനുള്ള ചുട്ടമറുപടിയായാണ് ഇന്ത്യ യുഎന്നിൽ നൽകിയത്.വിവാഹ ചടങ്ങിനിടെ ജമ്മു-കശ്മീരിൽ നിന്ന് തട്ടിക്കൊണ്ടു പോയി വധിച്ച സൈനികൻ ഉമർ ഫയാസിന്റെ ചിത്രം ഉയർത്തി കാണിച്ചാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്.

tripathi

യുഎന്നിൽ സ്വയം കുഴിതോണ്ടി പാകിസ്താൻ;പലസ്തീൻ യുവതിയെ കശ്മീരിയാക്കി, ലോധിയുടെ ചിത്രപ്രദർശനം ഗംഭീരംയുഎന്നിൽ സ്വയം കുഴിതോണ്ടി പാകിസ്താൻ;പലസ്തീൻ യുവതിയെ കശ്മീരിയാക്കി, ലോധിയുടെ ചിത്രപ്രദർശനം ഗംഭീരം

യു.എന്‍ പൊതുസഭയുടെ 72-ാം സമ്മേളനത്തില്‍ സംസാരിക്കവെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പാകിസ്താനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതാണ് പാകിസ്താനെ ഏറെ ചൊടിപ്പിച്ചിരുന്നു. ഇതിന് മറുപടി നൽകുമ്പോഴാണ്​ തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടി പാക് സ്ഥാനപതി രംഗത്തെത്തിയത്.

പാകിസ്താൻ സഭയെ തെറ്റിദ്ധരിപ്പിക്കുന്നു

പാകിസ്താൻ സഭയെ തെറ്റിദ്ധരിപ്പിക്കുന്നു

തെറ്റായ ചിത്രം കാട്ടി ലോകത്തിനു മുന്നിൽ പാകിസ്താൻ ഇന്ത്യയെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നു യുഎന്നിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠി പറഞ്ഞു. തെറ്റായ ചിത്രം കാണിച്ച് സഭയെ തന്നെ പാകിസ്താൻ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചെന്നു ത്രിപാഠി പറഞ്ഞു

പാകിസ്താൻ യാഥാർഥ്യം മറച്ചുപിടിക്കുന്നു

പാകിസ്താൻ യാഥാർഥ്യം മറച്ചുപിടിക്കുന്നു

പാകിസ്താനിൽ നടക്കുന്ന ഭീകരവാദത്തെ കുറിച്ച് മറച്ചു പിടിക്കാനാണ് ഇത്തര പ്രവർത്തികൾ ചെയ്യുന്നതെന്നും ത്രിപാഠി പറഞ്ഞു. ഇന്ത്യൻ അതിർത്തിയിലെ ജനങ്ങൾ ദിനംപ്രതി സഹിക്കേണ്ടി വരുന്ന യാഥാർഥ്യമാണ് പകിസ്തതാൻ മറച്ചു പിടിക്കുന്നതെന്നും എന്നാൽ യഥാർഥമുഖം ആരിൽ നിന്നും ഒളിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി

 ഇന്ത്യൻ സൈനികന്റെ മരണം

ഇന്ത്യൻ സൈനികന്റെ മരണം

പാകിസ്താൻ ഇന്ത്യയുടെ ക്രൂരതയെന്ന് കാണിച്ച് വ്യാജ ചിത്രം പ്രചരിപ്പിച്ചപ്പോൾ അതിനു മറുപടിയായി വിവാഹ ചടങ്ങിനിടെ പാക് ഭീകരർ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയ സൈനിക ഉമർ ഫയാസിന്റെ ചിത്രമാണ് ഇന്ത്യ യുഎന്നിൽ പ്രദർശിപ്പിച്ചത്. ഇത് വ്യാജമല്ലെന്നെന്നും നിഷ്ഠൂരമായി യാഥാർഥ്യം വിളിച്ചു പറയുന്ന ചിത്രമാണെന്നും ത്രിപാഠി യുഎന്നിൽ പറഞ്ഞു.

ഗാസയിലെ ചിത്രം

ഗാസയിലെ ചിത്രം

കശ്മീരിൽ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിന് ഉദഹരണമായി പാകിസ്താൻ പ്രദർശിപ്പിച്ച് യുവതിയുടെ ചിത്രമാണ് വിവാദത്തിന് അടിസ്ഥാനം. പെല്ലറ്റ് ഗണ്ണിന്റെ ആക്രമണത്താൽ മുഖത്താകെ പരിക്കേറ്റ യുവതിയുടെ ചിത്രമാണ് യുഎന്നിൽ മലീഹ ലോധി പ്ര‍ദർശിപ്പിച്ചത്. എന്നാൽ അത് ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുഖത്താകെ പരിക്കേറ്റ 17 കാരിയുടെ ചിത്രമായിരുന്നു.

 ലോകമാധ്യമങ്ങൾ രംഗത്ത്

ലോകമാധ്യമങ്ങൾ രംഗത്ത്

പാകിസ്താന്റെ തെറ്റ് ചൂണ്ടിക്കാട്ടി ലേകമാധ്യമങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. 2014ൽ പ്രശസ്ത ഫോട്ടോഗ്രാഫർ ഹെയ്ഡി ലൈവ് ഗാസയിൽ നിന്ന് പകർത്തിയ ചിത്രമായിരുന്നു അത്.

പാകിസ്താനെ കടന്നാക്രമിച്ച് സുഷമ സ്വരാജ്

പാകിസ്താനെ കടന്നാക്രമിച്ച് സുഷമ സ്വരാജ്

യുഎന്നിൽ സുഷമ സ്വരാജിന്റെ പ്രസംഗമാണ് പാകിസ്താനെ ചൊടിപ്പിച്ചത്. ഇന്ത്യ ഐഐടികളും ഐഐഎമ്മും സ്ഥാപിച്ചപ്പോൾ പാകിസ്താൻ ഭീകരരെ വളർത്തുകയാണ് ചെയ്തതെന്ന് സുഷമ യുഎന്നിൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി പ്രസംഗത്തിലാണ് ഇന്ത്യക്കെതിരെ വ്യാജ ചിത്രം കാണിച്ച് പാക് യുഎൻ അംഗം മഹീല ലോധി തിരിച്ചടിച്ചത്. എന്നാൽ അത് വൻ നാണക്കേടിനായിരുന്നു വഴിവെച്ചത്.

English summary
Pakistan on Monday stated that its own use of a fake picture at the General Assembly has backfired on India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X