കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷണ് ഇന്ത്യന്‍ അധികൃതരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി: പച്ചക്കൊടി കാണിച്ച് പാകിസ്താന്‍!

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാരനെന്ന് മുദ്ര കുത്തി പാകിസ്താന്‍ ജയിലിലടച്ച മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന് ഇന്ത്യന്‍ അധികൃതരെ കാണാന്‍ അനുമതി നല്‍കി പാകിസ്താന്‍. ഇന്ത്യന്‍ അധികൃതര്‍ക്ക് വെള്ളിയാഴ്ച പാകിസ്താനില്‍ വെച്ച് കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്താമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുല്‍ഭൂഷണ്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് പാകിസ്താന്റെ നിര്‍ണായക നീക്കം. കുല്‍ഭൂഷന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് ജൂലൈ 17 ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്. ഈ സമയത്ത് കുല്‍ഭൂഷണെ ഇന്ത്യന്‍ അധികൃതരെ കാണാന്‍ അനുവദിക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിജെ വിധിയോടെ ഏതുസമയത്തും കുല്‍ഭൂഷണ് കോണ്‍സുലര്‍ ആക്സസ് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്.

ഒറ്റ വര്‍ഷം കൊണ്ട് ബിജെപിയുടെ ആസ്തി കുത്തനെ കൂടി!! കണക്കില്‍ കൂപ്പ് കുത്തി കോണ്‍ഗ്രസ്ഒറ്റ വര്‍ഷം കൊണ്ട് ബിജെപിയുടെ ആസ്തി കുത്തനെ കൂടി!! കണക്കില്‍ കൂപ്പ് കുത്തി കോണ്‍ഗ്രസ്

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാനും അദ്ദേഹത്തിന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്‍റെ സഹായം ലഭ്യമാക്കാനുമാണ് അന്താരാഷട്ര നീതിന്യായ കോടതിപാകിസ്താനോട് ആവശ്യപ്പെട്ടത്. അതേസമയം പാകിസ്താന്‍ വിധിച്ച വധശിക്ഷ കോടതി റദ്ദാക്കുകയോ യാദവിനെ വെറുതെ വിടുകയോ ചെയ്തില്ല. വിയന്ന കണ്‍വെന്‍ഷന്‍ ഓണ്‍ കോണ്‍സുലര്‍ ആക്സസിലെ ആര്‍ട്ടിക്കിള്‍ 36 പ്രകാരമായിരുന്നു ഐസിജെയുടെ ഉത്തരവ്. കുല്‍ഭൂഷണ്‍ യാദവ് കേസില്‍ ഇന്ത്യയ്ക്ക് അനുകൂല വിധിയുണ്ടായതോടെ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് ഇന്ത്യന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ വക്താവ് രവീഷ് കൂമാര്‍ കഴിഞ്ഞ ആഴ്ചയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

kulbushanjadhav

2016 ലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ പിടികൂടിയത്. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി വിശദമായി വിചാരണ നടത്താതെ പാകിസ്താന്‍ പട്ടാള കോടതി കുല്‍ഭൂഷണ് വധശിക്ഷ വിധിക്കുകയായിരുന്നു. 2017 ഏപ്രിലില്‍ പാകിസ്താന്‍ പട്ടാള കോടതി ശിക്ഷ വിധിക്കുന്നത്. ഏതൊരു വിദേശ തടവുകാരനും ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ പാകിസ്താന്‍ കുല്‍ഭൂഷണ് നിഷേധിച്ചതോടെയാണ് 2017ല്‍ ഇന്ത്യ പാകിസ്താനെതിരെ രാജ്യന്തര കോടതിയെ സമീപിക്കുന്നത്. ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ച രാജ്യന്തര കോടതി കേസില്‍ വിധി വരുന്നത് വരെ വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് പാകിസ്താനെ വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

English summary
Pakistan claims to offers India Consular access to Kulbhushan jadhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X