കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ... പാകിസ്താന്‍ ലഷ്‌കറിനെ ഒതുക്കുമെന്ന്!!!

Google Oneindia Malayalam News

വാഷിങ്ടണ്‍: പാകിസ്താന്‍ സര്‍ക്കാരും തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയും തമ്മിലുള്ള ബന്ധം അങ്ങാടിപ്പാട്ടാണ്. മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്താന്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് അതിന് തെളിവ്.

ഈ സാഹചര്യത്തിലാണ് ലഷ്‌കറിനും ഹാഫിസ് സയീദിനും എതിരെ നടപടിയെടുക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറയുന്നത്. അതും അങ്ങ് അമേരിയ്ക്കയില്‍ വച്ച്.

ഐക്യരാഷ്ട്രസഭ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും എന്നാണ് പാകിസ്താന്റെ ഉറപ്പ്. അതില്‍ പെടുന്നതാണ് ലഷ്‌കര്‍ ഇതൊയ്ബയും ഹാഫിസ് സയ്യീദും എല്ലാം.

Obama Sharif

നവാസം ഷെരീഫും ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാകിസ്താന്‍ നടപടി രാഷ്ട്ര നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരുന്നു എന്നാണ് വിവരം.

ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാന്‍ പാകിസ്താന് മേല്‍ അമേരിയ്ക്കയുടെ സമ്മര്‍ദ്ദമുണ്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കാന്‍ അമേരിയ്ക്ക ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നാണ് പാകിസ്താന്റെ ആവശ്യം.

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം അമേരിയ്ക്ക തള്ളിയിരുന്നു. ബലൂചിസ്ഥാനില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുന്നു എന്നായിരുന്നു പാകിസ്താന്‍ ആരോപിച്ചിരുന്നത്.

English summary
Pakistan on Thursday committed to take "effective action against United Nations-designated terrorist individuals and entities, including Lashkar-e-Taiba and its affiliates, as per its international commitments and obligations".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X