• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മോദി തുടങ്ങി ഞങ്ങള്‍ പൂര്‍ത്തീകരിക്കും'! ഇന്ത്യയിലേക്കുള്ള വ്യോമപാത അടയ്ക്കാന്‍ പാകിസ്താന്‍

ദില്ലി: കാശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദ് ചെയ്ത ഇന്ത്യന്‍ നടപടിയെ പല്ലവും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്താന്‍. ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ അന്തരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന തര്‍ക്ക പ്രദേശമാണെന്നിരിക്കെ ഇന്ത്യയുടേത് ഏകപക്ഷീയമായ നിലപാടാണെന്ന വിമര്‍ശനമാണ് പാകിസ്താന്‍ ഉയര്‍ത്തുന്നത്.

ബിജെപിയില്‍ പൊട്ടിത്തെറി!! രാജിക്കൊരുങ്ങി മന്ത്രി.. യെഡിയൂരപ്പയ്ക്കെതിരെ കൂടുതല്‍ മന്ത്രിമാര്‍

ഇന്ത്യയുടെ നടപടിക്കെതിരെ സാധ്യമായ എല്ലാ വഴികളും തേടുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുറന്നടിച്ചത്. കാശ്മീരിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര സഹകരണവും പാകിസ്താന്‍ വെട്ടികുറച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണമായി അടയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്താന്‍.

 പ്രതിഷേധം കടുപ്പിച്ച് പാകിസ്താന്‍

പ്രതിഷേധം കടുപ്പിച്ച് പാകിസ്താന്‍

കാശ്മീന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പാകിസ്താന്‍ ഉയര്‍ത്തിയത്. തര്‍ക്ക പ്രദേശമായ കാശ്മീരിനെ നിലവിലെ അവസ്ഥയില്‍ നിന്ന് മാറ്റാനുള്ള യാതൊരു അധികാരവും ഇന്ത്യയ്ക്ക് ഇല്ലെന്നാണ് പാകിസ്താന്‍ നിലപാട്.

 പൂര്‍ണമായും അടയ്ക്കും

പൂര്‍ണമായും അടയ്ക്കും

ഇന്ത്യയുമായുള്ള വ്യാപര ബന്ധം അവസാനിപ്പിച്ചും ഇന്ത്യയില്‍ തുടരുന്ന തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചും വ്യോമപാത ഭാഗികമായി അടച്ചുമൊക്കെയാണ് നടപടിക്കെതിരെ പാകിസ്താന്‍ പ്രതിഷേധം അറിയിച്ചത്. ഇപ്പോള്‍ വീണ്ടും നിലപാട് കടുപ്പിച്ചിരിക്കുകയാണ് പാകിസ്താന്‍. ഇന്ത്യയിലേക്കുള്ള വ്യോമപാതകള്‍ പൂര്‍ണമായും അടയ്ക്കുന്ന കാര്യം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരിഗണനയിലാണെന്ന് പാക് ശാസ്ത്ര സാങ്കേതിക കുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ പറഞ്ഞു.

 മന്ത്രിയുടെ ട്വീറ്റ്

മന്ത്രിയുടെ ട്വീറ്റ്

'ഇന്ത്യയിലേക്കുള്ള വ്യോമ പാത പൂര്‍ണമായും അടയ്ക്കുന്ന കാര്യം പാക് പ്രധാനമന്ത്രിയുടെ പരിഗണനയിലാണ്, അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരത്തിന് ഇന്ത്യ പാകിസ്താന്‍ റോഡുകള്‍ ഉപയോഗിക്കുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇതിനുള്ള നിയമ നടപടികള്‍ പരിശോധിച്ച് വരികയാണ്. മോദി തുടങ്ങി വെച്ചത് ഞങ്ങള്‍ അവസാനിപ്പിക്കും' ഫവാദ് ട്വീറ്റ് ചെയ്തു.

 ബാലക്കോട്ട് തിരിച്ചടിക്ക് ശേഷം

ബാലക്കോട്ട് തിരിച്ചടിക്ക് ശേഷം

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെ ഫിബ്രവരിയില്‍ പാകിസ്താന്‍ വ്യോമ പാതകള്‍ അടച്ചിരുന്നു. പിന്നീട് ദില്ലി, ബാംഗോക്ക്, കോലാലംപൂര്‍ എന്നിവടങ്ങളിലേക്കൊഴികെയുള്ള സ്ഥലങ്ങളിലേക്കുള്ള പാത മാര്‍ച്ച് 27 ന് തുറന്നിരുന്നു. ജുലൈ 16 ഓട് കൂടിയായിരുന്നു പാതകള്‍ പൂര്‍ണമായും തുറന്നത്. പാകിസ്താന്‍ വ്യോമ പാത വഴി എയര്‍ ഇന്ത്യ കുറഞ്ഞത് 50 സര്‍വ്വീസുകള്‍ എങ്കിലും ദിവസേന നടത്തുന്നുണ്ട്. യൂറോപ്പ്, യുഎസ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കാണ് മിക്ക സര്‍വ്വീസുകളും.

 ഇമ്രാന്‍ ഖാന്‍റെ മുന്നറിയിപ്പ്

ഇമ്രാന്‍ ഖാന്‍റെ മുന്നറിയിപ്പ്

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാടുകളാണ് പാകിസ്താന്‍ ഉയര്‍ത്തുന്നത്. ലോക രാജ്യങ്ങള്‍ ആരൊക്കെ എതിര്‍ത്താലും 80 ലക്ഷം കാശ്മീരികള്‍ക്കായി പാകിസ്താന്‍ നിലകൊള്ളുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. സൈന്യത്തെ ഉപയോഗിച്ചാണ് കാശ്മീരിനെ പിടിച്ചടക്കിയത്. മോദിയുടേത് ചരിത്രപരമായ വിഡ്ഢിത്തമാണ്. യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഇരു രാജ്യങ്ങളുടേയും കൈവശം ആണവായുധങ്ങള്‍ ഉണ്ടെന്ന കാര്യം മറക്കരുത്. ലോകത്തെ തന്നെ ഇത് ബാധിക്കുമെന്നും ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

'മഠത്തെ അനുസരിച്ചില്ലെങ്കില്‍ സി.അനുപമയുടെ ജഡവും കിണറ്റില്‍ കാണാനിടയാകും എന്ന ഭയം കാണും'

English summary
Pakistan Considering Complete Closure of Air Space to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X