കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിച്ചോടിയ ദമ്പതിമാരെ കഴുത്തറുത്ത് കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

ലാഹോര്‍: ഒളിച്ചോടിയ ദമ്പതിമാരെ പിടികൂടി നാട്ടുകാരുടെ മുന്നില്‍ വച്ച് കഴുത്തറുത്ത് കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.

ഇഷ്ടപ്പെട്ട പുരുഷനെ പെണ്‍കുട്ടി തിരഞ്ഞെടുത്തതാണ് പ്രശ്‌നമായത്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഈ കൊടും ക്രൂരത ചെയ്തത്. 27 കാരനായ സജ്ജദ് അഹമ്മദും 23 കാരിയായ മുആഫിയ ബീബിയും ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 28 നായിരുന്നു സംഭവം നടന്നത്.

Crime

മുആഫിയയും സജ്ജാദും പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇതേ തുടര്‍ന്ന് മുആഫിയയും സജ്ജാദും കോടതിയില്‍ വച്ചാണ് വിവാഹിതരായത്. പിന്നീട് സജ്ജാദിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.

മുആഫിയയുടെ വീട്ടുകാര്‍ വിവരമറിഞ്ഞ് ആയുധങ്ങളുമായ് സജ്ജാദിന്റെ വീട് ആക്രമിച്ചു. പിന്നീട് വധൂവരന്‍മാരെ പിടിച്ച് യുവതിയുടെ വീട്ടിലേക്ക് കൊണ്ടു വന്നു. നാട്ടുകാരുടെ മുന്നില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയതിന് ശേഷം രണ്ട് പേരുടേയും കൈകാലുകള്‍ ബന്ധിച്ചു. എന്നിട്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

മുആഫിയയുടെ പിതാവും കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നു. തങ്ങളെ അപമാനിച്ചവര്‍ക്കുള്ള ശിക്ഷ നല്‍കി എന്നണത്രെ കൊലക്ക് ശേഷം അവര്‍ പറഞ്ഞത്. കൂടി നിന്നവരില്‍ ഒരാള്‍ പോലും പ്രതിഷേധത്തിന്റെ സ്വരം ഉയര്‍ത്തിയില്ല. കൊലക്ക് ശേഷം മുആഫിയയുടെ ബന്ധുക്കള്‍ ഗ്രാമം വിട്ട് ഒളിച്ചോടിയതായാണ് വിവരം.

English summary
Pakistan couple beheaded publicly for eloping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X