കോഹിനൂര്‍ രത്നം പാകിസ്താന് അവകാശപ്പെട്ടത് ?
ഇസ്ലാമാബാദ്: കോഹിനൂര്‍ രത്നം പാകിസ്താന് അവകാശപ്പെട്ടതാണെന്നും അത് പാകിസ്താനില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി. ജാവേദ് ഇഖ്ബാല്‍ ജാഫ്രി എന്ന അഭിഭാഷകനാണ് ഹര്‍ജി സമര്പ്പിച്ചരിക്കുന്നത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അനുയോജ്യമായ ബെഞ്ചിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നാണ് രത്നം കുഴിച്ചെടുത്തതെങ്കിലും ബ്രിട്ടന് അത് കൊണ്ടുപോകുന്നതിന് മുമ്പിലത്തെ അവകാശി പാകിസ്താനിലുള്ള പഞ്ചാബ് പ്രദേശത്തുനിന്നാണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

ചരിത്രം പറയുന്നത്
ചരിത്രപരമായ തെളിവുകള്‍ അനുസരിച്ച് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂര്‍ ഖനിയില്‍ നിന്നാണ് ഈ വജ്രക്കല്ല് കുഴിച്ചെടുത്തത്. തുടര്‍ന്ന് അത് അവിടത്തെ ഭരണാധികാരികലായ കാകത്യ രാജക്കന്മാരുടെ അധീനതയിലായി.

രത്നം ദില്ലിയിലെത്തുന്നത്
1323ല്‍ ദില്ലിയിലെ തുഗ്ലക് വംശത്തിലെ സുല്‍ത്താനായിരുന്ന ഗിയാസ് ഉദീന്‍ തുഗ്ലകിന്റെ സേനാനായകന് ഉലാഗ് ഖാന്, കാകത്യ രാജാക്കനന്മാരെ തോല്‍പ്പിക്കുകയും അവിടുത്തെ സമ്പത്ത് ദില്ലിയിലെത്തിക്കുകയും ചെയ്തു. അതില്‍ കോഹിനൂര്‍ രത്നവും ഉണ്ടായിരുന്നു.

മയൂരസിംഹാസനത്തിന്റെ ഭാഗം
ദില്ലി സുല്ത്തന്ന്മാര്ക്ക് കൈമാറിക്കൊണ്ടിരുന്ന രത്നത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിന്റെ ഭാഗമാക്കി.

രത്നം കോഹിനൂര്‍ ആയതിന് പിന്നില്‍
1739ല്‍ പേര്‍ഷ്യയില്‍ നിന്നുള്ള നാദിര്‍ഷാ ഇന്ത്യയെ ആക്രമിച്ചതിനെ തുടര്‍ന്ന് കോഹിനൂര്‍ രത്നം പേര്‍ഷ്യയിലെത്തി. കോഹി-ഇ നൂര്‍ എന്ന പേര് ഈ രത്നത്തിന് നല്‍കിയത് നാദിര്‍ഷായാണ്.

രത്നം ബ്രിട്ടീഷുകാരുടെ കൈയ്യില്‍
പിന്നീട് സിഖുകാരുടെ കൈയ്യിലെത്തിയ കോഹിനൂര്‍ ബ്രിട്ടീഷുകാരുടെ കൈയ്യിലെത്തുകയും അത് രാജ്ഞിക്ക് കൈമാറുകയും ആയിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications