കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഹിനൂര്‍ രത്‌നം പാകിസ്താന് അവകാശപ്പെട്ടത് ?

  • By Athul
Google Oneindia Malayalam News

ഇസ്ലാമാബാദ്: കോഹിനൂര്‍ രത്‌നം പാകിസ്താന് അവകാശപ്പെട്ടതാണെന്നും അത് പാകിസ്താനില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി. ജാവേദ് ഇഖ്ബാല്‍ ജാഫ്രി എന്ന അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചരിക്കുന്നത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അനുയോജ്യമായ ബെഞ്ചിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നാണ് രത്‌നം കുഴിച്ചെടുത്തതെങ്കിലും ബ്രിട്ടന്‍ അത് കൊണ്ടുപോകുന്നതിന് മുമ്പിലത്തെ അവകാശി പാകിസ്താനിലുള്ള പഞ്ചാബ് പ്രദേശത്തുനിന്നാണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

ചരിത്രം പറയുന്നത്

ചരിത്രം പറയുന്നത്

ചരിത്രപരമായ തെളിവുകള്‍ അനുസരിച്ച് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂര്‍ ഖനിയില്‍ നിന്നാണ് ഈ വജ്രക്കല്ല് കുഴിച്ചെടുത്തത്. തുടര്‍ന്ന് അത് അവിടത്തെ ഭരണാധികാരികലായ കാകത്യ രാജക്കന്മാരുടെ അധീനതയിലായി.

രത്‌നം ദില്ലിയിലെത്തുന്നത്

രത്‌നം ദില്ലിയിലെത്തുന്നത്

1323ല്‍ ദില്ലിയിലെ തുഗ്ലക് വംശത്തിലെ സുല്‍ത്താനായിരുന്ന ഗിയാസ് ഉദീന്‍ തുഗ്ലകിന്റെ സേനാനായകന്‍ ഉലാഗ് ഖാന്‍, കാകത്യ രാജാക്കനന്മാരെ തോല്‍പ്പിക്കുകയും അവിടുത്തെ സമ്പത്ത് ദില്ലിയിലെത്തിക്കുകയും ചെയ്തു. അതില്‍ കോഹിനൂര്‍ രത്‌നവും ഉണ്ടായിരുന്നു.

മയൂരസിംഹാസനത്തിന്റെ ഭാഗം

മയൂരസിംഹാസനത്തിന്റെ ഭാഗം

ദില്ലി സുല്‍ത്തന്‍ന്മാര്‍ക്ക് കൈമാറിക്കൊണ്ടിരുന്ന രത്‌നത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിന്റെ ഭാഗമാക്കി.

രത്‌നം കോഹിനൂര്‍ ആയതിന് പിന്നില്‍

രത്‌നം കോഹിനൂര്‍ ആയതിന് പിന്നില്‍

1739ല്‍ പേര്‍ഷ്യയില്‍ നിന്നുള്ള നാദിര്‍ഷാ ഇന്ത്യയെ ആക്രമിച്ചതിനെ തുടര്‍ന്ന് കോഹിനൂര്‍ രത്‌നം പേര്‍ഷ്യയിലെത്തി. കോഹി-ഇ നൂര്‍ എന്ന പേര് ഈ രത്‌നത്തിന് നല്‍കിയത് നാദിര്‍ഷായാണ്.

രത്‌നം ബ്രിട്ടീഷുകാരുടെ കൈയ്യില്‍

രത്‌നം ബ്രിട്ടീഷുകാരുടെ കൈയ്യില്‍

പിന്നീട് സിഖുകാരുടെ കൈയ്യിലെത്തിയ കോഹിനൂര്‍ ബ്രിട്ടീഷുകാരുടെ കൈയ്യിലെത്തുകയും അത് രാജ്ഞിക്ക് കൈമാറുകയും ആയിരുന്നു.

English summary
A Pakistani court has accepted a petition seeking direction to the government to bring back Koh-i-Noor from British Queen Elizabeth-II, overruling the objection to the plea for the famed diamond, which India has been trying to get from the UK for years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X