കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ നീക്കങ്ങള്‍ ശക്തം: ധനമന്ത്രിയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക് ധനകാര്യ മന്ത്രിയ്ക്കെതിരെ പാക് കോടതിയുടെ അറസ്റ്റ് വാറണ്ട്. ധനകാര്യ മന്ത്രി ഇഷാഖ് ദറിനെതിരെയാണ് പാക് അഴിമതി വിരുദ്ധ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നേരിട്ട് ഹാജരാകാനുള്ള കോടതി നിര്‍ദേശം പലതവണ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച മന്ത്രിയോട് മൂന്ന് തവണ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാക് ദിനപത്രം ഡി ഡോണും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

മിഥുനം രാശിക്കാര്‍ ഇരട്ട വ്യക്തിത്വമുള്ളവര്‍, വിവാഹം നടക്കുന്നത് 30 വയസ്സില്‍! രാശി നോക്കി വിവാഹ പ്രായം അറിയാം!മിഥുനം രാശിക്കാര്‍ ഇരട്ട വ്യക്തിത്വമുള്ളവര്‍, വിവാഹം നടക്കുന്നത് 30 വയസ്സില്‍! രാശി നോക്കി വിവാഹ പ്രായം അറിയാം!

ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ദര്‍ പാകിസ്താനില്‍ തിരിച്ചെത്തുന്നതോടെ അറസ്റ്റിലാവും. എന്നാല്‍ സംഭവത്തില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെയുള്ള അഴിമതിക്കേസുകളിലുള്ള അന്വേഷണത്തിനിടെയാണ് ഷെരീഫിന്‍റെ അടുത്ത രാഷ്ട്രീയ അനുയായിരുന്ന ദറിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

നവാസ് ഷെരീഫിന്‍റെ മകളെയാണ് ദറിന്‍റെ മകന്‍ വിവാഹം കഴിച്ചത്. സാമ്പത്തിക അഴിമതിയെത്തുടര്‍ന്നാണ് പാകിസ്താനിലെ അഴിമതി വിരുദ്ധ കോടതി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയത്. ഇതോടെ ഷെരീഫ് രാജിവെയ്ക്കുകയായിരുന്നു. എന്നാല്‍ പാകിസ്താന്‍ സാമ്പത്തികമായി പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ രാജിവെയ്ക്കില്ലെന്ന നിലപാടാണ് ദര്‍ സ്വീകരിച്ചിട്ടുള്ളത്.

പ്രധാനമന്ത്രിയെ അയോഗ്യനാക്കണം

പ്രധാനമന്ത്രിയെ അയോഗ്യനാക്കണം


പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും നേരത്തെ തന്നെ മുന്‍ ക്രിക്കറ്റ് താരവും തെഹരീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇമ്രാന്‍ ഖാന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് വെള്ളിയാഴ്ച വിധിപറഞ്ഞത്.

 ഭാര്യയും മരുമകനും കുടുങ്ങും

ഭാര്യയും മരുമകനും കുടുങ്ങും

പനാമ പേപ്പര്‍ കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണം നടത്തിയ സംയുക്ത അന്വേഷണ സമിതി ശേഖരിച്ച എല്ലാ രേഖകളും ആറ് ആഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ അഞ്ചംഗ ബെഞ്ചിലെ അഭിഭാഷകന്‍ ജസ്റ്റിസ് ഇജാസ് അഫ്സല്‍ ഖാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നവാസ് ഷെരീഫിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാതതിന് പിന്നാലെ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദാര്‍, ഷെരീഫിന്‍റഎ ഭാര്യ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയുള്ള കേസുകളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി പുറപ്പെടുവിക്കും.

 അന്വേഷണ റിപ്പോര്‍ട്ട് ചതിച്ചു

അന്വേഷണ റിപ്പോര്‍ട്ട് ചതിച്ചു

പനാമ ഇടപാടുമായി ബന്ധപ്പെട്ട് സംയുക്ത സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. പനാമ കള്ളപ്പണമിടപാടിൽ ഷെരീഫിനെതിരായ നിലപാടാണ് സൈന്യവും സ്വീകരിച്ചിരുന്നത്. പനാമ പേപ്പര്‍ അഴിമതിക്കേസില്‍ സംയുക്ത സമിതി റിപ്പോര്‍ട്ടിന്‍റെ പേരില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെയ്ക്കമെന്ന ആവശ്യം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു.

 രാജി ജൂലൈയില്‍

രാജി ജൂലൈയില്‍


67 കാരനായ നവാസ് ഷെരീഫ് ജൂലൈയിലാണ് പനാമ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവച്ചിരുന്നു. ഇതോടെ പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗില്‍ സ്വാധീനമുണ്ടായിരുന്ന ഷെരീഫിന് തിരിച്ചടിയാവുകയായിരുന്നു.

 മകളും മരുമകനും

മകളും മരുമകനും

പനാമ ഇടപാടുകളില്‍ നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് തെളി‍ഞ്ഞതോടെ നവാസ് ഷെരീഫിന് പുറമേ മകള്‍ മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദറിനുമെതിരെയാണ് പാക് അഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തിയിട്ടുള്ളത്. മകളും മരുകമനും നേരിട്ട് ഹാജരായെങ്കിലും ചികിത്സയില്‍ കഴിയുന്ന ഭാര്യയ്ക്കൊപ്പം നവാസ് ബ്രിട്ടനിലായതിനാല്‍ ഷെരീഫിന്‍റെ പ്രതിനിധിയാണ് കോടതിയില്‍ ഹാജരായത്.

English summary
An anti-corruption court in Pakistan on Tuesday issued an arrest warrant for Finance Minister Ishaq Dar, media reported, after the veteran politician failed to turn up for several court hearings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X