കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ പ്രവർത്തനത്തിനായി പണം സമാഹരിച്ചു, ഹാഫീസ് സയീദിന് 11 വർഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി

Google Oneindia Malayalam News

കറാച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്തുദ്ദവ തലവനുമായ ഹാഫിസ് സയീദിന് 11 വർഷം തടവ് ശിക്ഷ വിധിച്ച പാകിസ്താൻ ഭീകര വിരുദ്ധ കോടതി. ഭീകരപ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ചുവെന്ന രണ്ട് കേസുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ദില്ലിയില്‍ വീണ കോണ്‍ഗ്രസ് കര്‍ണാടകയില്‍ കുതിച്ചുയര്‍ന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയംദില്ലിയില്‍ വീണ കോണ്‍ഗ്രസ് കര്‍ണാടകയില്‍ കുതിച്ചുയര്‍ന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം

ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ബാഫിസ് സയീദ് ഭീകരവാദത്തിന് ധനസഹായം ചെയ്തുവെന്ന കേസിൽ ജൂലൈ 17നാണ് കനത്ത സുരക്ഷയിൽ ഇയാളെ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. മുൻകൂർ ജാമ്യഹർജി സമർപ്പിക്കാൻ ഗുജ്റൻവാലയിലേക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. സയീദിനെ പിടിക്കാൻ ആവശ്യമായ വിവരം കൈമാറുന്നവർക്ക് യുഎസ് ഒരു കോടി ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

sareed

ലാഹോറിലും ഗുജ്റൻവാലയിലും രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് കേസുകളിലാണ് ഇപ്പോഴത്തെ കോടതി നടപടി. ഓരോ കേസിലും അഞ്ചര വർഷം വീതം തടവുശിക്ഷയും 15000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഹാഫീസ് സെയിദിനെതിരെയും ഇയാളുടെ അടുത്ത അനുയായിക്കെതിരെയും പാക് ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തിയിരുന്നു.

പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ തീവ്രവാദ ധനസഹായം നൽകി എന്നാരോപിച്ച് സയീദിനും കൂട്ടാളികൾക്കുമെതിരെ തീവ്രവാദ വിരുദ്ധ വകുപ്പ് 23 എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ സയീദിനെതിരെ കർശന നടപടിയെടുക്കാണമെന്നാവശ്യപ്പെട്ട് ഇന്ത്യ ആഗോള തലത്തിൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു.

English summary
Pakistan court jailed Hafiz Saeed for 11 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X