അഫ്ഗാന്‍ പെണ്‍കുട്ടി ഷര്‍ബത്ത് ഗുലയ്ക്ക് പാകിസ്താന്‍ കോടതി ജാമ്യം നിഷേധിച്ചു
ദില്ലി: പാകിസ്താനില്‍ അറസ്റ്റിലായ അഫ്ഗാനിസ്ഥാന്‍ പെണ്‍കുട്ടി ഷര്‍ബത്ത് ഗുലയക്ക് പാകിസ്താന്‍ പെഷ്വാര്‍ കോടതി ജാമ്യം നിഷേധിച്ചു. ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് അവശയായതിനെ തുടര്‍ന്നാണ് ജാമ്യം നല്‍കാതിരുന്നത്. വിധവയായ ഇവര്‍ നാല് കുട്ടികളുടെ അമ്മ കൂടിയാണ്.
ഒക്ടോബര്‍ 20 നാണ് ഷര്‍ബത്തിനെ അറസ്റ്റ് ചെയ്തത്. പാക് പൗരന്മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചതിനാണ് 46 കാരിയായ ഷര്‍ബത്തിനെ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

ഷര്‍ബത്തിനെ വിട്ടയക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയും തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം വിട്ടയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഷര്‍ബത്തിന് അസുഖം കൂടുകയും ജയിലില്‍ നിന്നും പുറത്ത് വന്നാല്‍ കുട്ടികളെ നോക്കേണ്ട ചുമതല വഹിക്കുകയും ചെയ്യേണ്ടതിനാലാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇവര്‍ ചികിത്സ അത്യാവശ്യമാണെന്ന് പുറത്ത് വന്നാല്‍ ചികിത്സയ്ക്കുള്ള സാഹചര്യം കിട്ടില്ലെന്നും കോടതി ചൂണ്ടി കാട്ടി.
1985ല്‍ നാഷണല്‍ ജോഗ്രഫിക് മാസികയുടെ മുഖചിത്രമായതിനെ തുടര്‍ന്നാണ് ഷര്‍ബത്ത് ശ്രദ്ധിക്കപ്പെടുന്നത്. പച്ചക്കണ്ണുകാരിയായ ഷര്‍ബത്ത് അഫ്ഗാന്‍ മോണാലിസ എന്ന പേരില്‍ ലോകത്തിന് മുന്നില്‍ സുപരിചിതയായി. ഇവരെക്കിറിച്ച് പുന്നീട് ഡോക്യുമെന്ററിയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ അഭയാര്‍ത്ഥികളുടെ മുഖമായി മാറിയ ഷര്‍ബത്ത് വീണ്ടും ജനശ്രദ്ധയ്ക്ക് മുന്നില്‍ വന്നിരിക്കുകയാണ്.












Click it and Unblock the Notifications