പാകിസ്താന്‍ ക്രിക്കറ്റ് ഇതിഹാസം ഹനിഫ് മുഹമ്മദ് അന്തരിച്ചെന്നും ഇല്ലെന്നും
ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം ഹനിഫ് മുഹമ്മദ്(81) അന്തരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ പത്തുമിനിറ്റോളം നേരം ഹൃദയമിടിപ്പ് നിന്നു പോയതാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞ് മകന്‍ രംഗത്തു വന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഹനിഫിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ക്യാന്‍സര്‍ അസുഖത്തെ പിടിയിലായിരുന്നെങ്കില്‍ 2013ഓടെ പരിപൂര്‍ണമായും ഭേദമായിരുന്നു. മരണം പാകിസ്താന്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്.

1934 ഡിസംബര്‍ 21നാണ് ഹനിഫ് ജനിച്ചത്. 1952-53, 1969-70 കാലഘട്ടങ്ങളിലായി പാകിസ്താനുവേണ്ടി 55 ഓളം ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. കരിയറിലെ നല്ല സമയത്ത് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി ഹനിഫിനെ വാഴ്ത്തിയിരുന്നു.
1957ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ നടന്ന ആറു ദിന ടെസ്റ്റ മത്സരത്തില്‍ 337 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. ഹനിഫീന്റെ സഹോദരന്മാരും ക്രിക്കറ്റില്‍ സജീവമാണ്. മുഷ്താഖ് മുഹമ്മദ്, സാദിഖ് മുഹമ്മദ്, വസിര്‍ മുഹമ്മദ് എന്നിവരും രാജ്യത്തിനു വേണ്ടി കളിച്ചിട്ടുണ്ട്.












Click it and Unblock the Notifications