കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊറോണ; വിവരങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊറോണ വൈറസ് രോഗം ബാധിച്ചു. അഫ്രീദി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡയ വഴി അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് താരത്തിന് ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയത്. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഫലം ലഭിച്ച ശേഷമാണ് താരം രോഗം ബാധിച്ചുവെന്ന് ട്വിറ്ററില്‍ അറിയിച്ചത്. തന്റെ രോഗ ശമനത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും അഫ്രീദി ആരാധകരോട് അഭ്യര്‍ഥിച്ചു. കഠിനമായ ശരീര വേദന താരത്തിന് അനുഭവപ്പെടുന്നുണ്ട്. തുടര്‍ന്നാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

a

1990കളുടെ മധ്യത്തിലാണ് ഷാഹിദ് അഫ്രീദി പാകിസ്താന്‍ ക്രിക്കറ്റിന്റെ ദേശീയ ടീമിലെത്തുന്നത്. 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും കളിച്ച അദ്ദേഹം 99 ട്വിന്റിയും കളിച്ചിട്ടുണ്ട്. പാക് ക്രിക്കറ്റ് ടീമില്‍ ഓപണിങ് ബാറ്റ്‌സ്മാനായി എത്തിയ അഫ്രീദി പിന്നീട് ആള്‍റൗണ്ടര്‍ മികവ് കാണിച്ചു. അതിവേഗം സെഞ്ച്വറി നേടിയ താരം എന്ന ബഹുമതിക്ക് ഏറെകാലം ഉടമ അഫ്രീദിയായിരുന്നു.

പ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായിപ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായി

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും അഫ്രീദി മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കടുത്ത മതവിശ്വാസിയാണ് ഇദ്ദേഹം. കശ്മീര്‍ വിഷയത്തില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ചര്‍ച്ചയായിരുന്നു. അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും രംഗത്തുവരികയുണ്ടായി. അഫ്രീദി അടുത്തിടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തിയിരുന്നു.

അമ്മയ്ക്ക് കൊറോണ രോഗമാണ്, രക്ഷിക്കണം... ആരും സഹായിക്കുന്നില്ല, കൈകൂപ്പി നടി ദീപിക സിങ്അമ്മയ്ക്ക് കൊറോണ രോഗമാണ്, രക്ഷിക്കണം... ആരും സഹായിക്കുന്നില്ല, കൈകൂപ്പി നടി ദീപിക സിങ്

English summary
Pakistan Cricketer Shahid Afridi confirmed Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X