ഹാഫിസ് സയീദ് കുറ്റക്കാരന്‍; തീവ്രവാദത്തിന് കുരുക്കിട്ട് പാകിസ്താന്, സമ്മര്‍ദ്ദം ഫലംകണ്ടു
ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് കുറ്റക്കാരന്‍. പാകിസ്താന് കോടതിയുടെ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീവ്രവാദ പ്രവര്‍ത്തനത്തിന് പണം കണ്ടെത്തി നല്കി എന്ന കേസിലാണ് കുറ്റക്കാരനായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ ഉത്തരവ് ഇറക്കേണ്ടത് കോടതിയാണ്. വിചാരണ തുടരുമെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു.

ഐക്യരാഷ്ട്രസഭ ഭീകരവാദിയായി പ്രഖ്യാപിച്ച വ്യക്തിയാണ് സയീദ്. ഇദ്ദേഹത്തിന്റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലാഹോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഗുജ്രന്‍വാലയിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ സയീദിനെ ബുധനാഴ്ച ഹാജരാക്കി. തീവ്രവാദ പ്രവര്‍ത്തനത്തിന് സയീദ് പണം കണ്ടെത്തി നല്‍കിയെന്ന കേസില്‍ പഞ്ചാബ് പോലീസ് ഈ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രോസിക്യൂഷന്റെ അഭ്യര്‍ഥന മാനിച്ച് കേസ് ഗുജ്രന്‍വാലയില്‍ നിന്ന് ഗുജ്രാത്ത് തീവ്രവാദ വിരുദ്ധ കോടതിയിലേക്ക് മാറ്റി നല്കി. അടുത്ത വാദം കേള്‍ക്കല്‍ ലാഹോറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഗുജ്രാത്ത് കോടതിയിലായിരിക്കും.
കഴിഞ്ഞമാസം 17നാണ് സയീദിനെ പോലീസ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി ഇമ്രാന് ഖാന് സയീദിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. പഞ്ചാബിലെ വിവിധ നഗരങ്ങളില്‍ സയീദ് ഉള്‍പ്പെടെ 13 ജമാഅത്തുദ്ദഅ്വ നേതാക്കള്‍ക്കെതിരെ 23 കേസുകളാണ് പാകിസ്താന് അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ലാഹോറിലെ കോട്ട് ലോക്പത് ജയിലിലാണ് ഇദ്ദേഹം. അമേരിക്കന്‍ സാമ്പത്തിക വകുപ്പ് സയീദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2012ല്‍ ഇദ്ദേഹത്തിന്റെ തലയ്ക്ക് ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2008ല്‍ നടന്ന മുംബൈ ആക്രമണത്തിന്റെ സൂത്രധാരനാണ് സയീദ് എന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications