കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫിസ് സയീദ് കുറ്റക്കാരന്‍; തീവ്രവാദത്തിന് കുരുക്കിട്ട് പാകിസ്താന്‍, സമ്മര്‍ദ്ദം ഫലംകണ്ടു

Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് കുറ്റക്കാരന്‍. പാകിസ്താന്‍ കോടതിയുടെ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീവ്രവാദ പ്രവര്‍ത്തനത്തിന് പണം കണ്ടെത്തി നല്‍കി എന്ന കേസിലാണ് കുറ്റക്കാരനായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ ഉത്തരവ് ഇറക്കേണ്ടത് കോടതിയാണ്. വിചാരണ തുടരുമെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു.

Hafiz

ഐക്യരാഷ്ട്രസഭ ഭീകരവാദിയായി പ്രഖ്യാപിച്ച വ്യക്തിയാണ് സയീദ്. ഇദ്ദേഹത്തിന്റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലാഹോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഗുജ്രന്‍വാലയിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ സയീദിനെ ബുധനാഴ്ച ഹാജരാക്കി. തീവ്രവാദ പ്രവര്‍ത്തനത്തിന് സയീദ് പണം കണ്ടെത്തി നല്‍കിയെന്ന കേസില്‍ പഞ്ചാബ് പോലീസ് ഈ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രോസിക്യൂഷന്റെ അഭ്യര്‍ഥന മാനിച്ച് കേസ് ഗുജ്രന്‍വാലയില്‍ നിന്ന് ഗുജ്രാത്ത് തീവ്രവാദ വിരുദ്ധ കോടതിയിലേക്ക് മാറ്റി നല്‍കി. അടുത്ത വാദം കേള്‍ക്കല്‍ ലാഹോറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഗുജ്രാത്ത് കോടതിയിലായിരിക്കും.

ചരിത്രം സൃഷ്ടിച്ച് നരേന്ദ്ര മോദി; 60 വര്‍ഷത്തിനിടെ ആദ്യം!! കോണ്‍ഗ്രസിന് കഴിയാത്തത് ബിജെപി നേടി...ചരിത്രം സൃഷ്ടിച്ച് നരേന്ദ്ര മോദി; 60 വര്‍ഷത്തിനിടെ ആദ്യം!! കോണ്‍ഗ്രസിന് കഴിയാത്തത് ബിജെപി നേടി...

കഴിഞ്ഞമാസം 17നാണ് സയീദിനെ പോലീസ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സയീദിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. പഞ്ചാബിലെ വിവിധ നഗരങ്ങളില്‍ സയീദ് ഉള്‍പ്പെടെ 13 ജമാഅത്തുദ്ദഅ്‌വ നേതാക്കള്‍ക്കെതിരെ 23 കേസുകളാണ് പാകിസ്താന്‍ അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇറാനെ തൊട്ടാല്‍ തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന്‍ റൂഹാനി, മഹായുദ്ധമാകും!!ഇറാനെ തൊട്ടാല്‍ തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന്‍ റൂഹാനി, മഹായുദ്ധമാകും!!

ലാഹോറിലെ കോട്ട് ലോക്പത് ജയിലിലാണ് ഇദ്ദേഹം. അമേരിക്കന്‍ സാമ്പത്തിക വകുപ്പ് സയീദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2012ല്‍ ഇദ്ദേഹത്തിന്റെ തലയ്ക്ക് ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2008ല്‍ നടന്ന മുംബൈ ആക്രമണത്തിന്റെ സൂത്രധാരനാണ് സയീദ് എന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

English summary
Pakistan Declares Hafiz Saeed Guilty of Terror Financing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X