കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ തീവ്രവാദം വളര്‍ത്തുന്ന ആഗോള ഭീകരനെ പരസ്യമായി പിന്തുണച്ച് പാക്കിസ്ഥാന്‍

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: കാശ്മീരില്‍ ഭീകരവാദം വളര്‍ത്തുന്നതില്‍ മുന്‍പന്തിയിലുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യി്ദ് സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതില്‍ ഞെട്ടിയിരിക്കുകയാണ് പാക്കിസ്ഥാന്‍. സലാഹുദ്ദീന്‍ ഭീകരനല്ലെന്നും സ്വാതന്ത്ര്യസമര പോരാളിയാണെന്നും പറഞ്ഞ് പരസ്യമായ പിന്തുണയും പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ വിദേശകാര്യവകുപ്പാണ് സലാഹുദ്ദീനെ ഭീകരവാദിയായി ചിത്രീകരിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കാശ്മീരില്‍ നടക്കുന്നത് സ്വാതന്ത്ര്യ സമര പോരാട്ടമാണെന്നും ഇതിന് എല്ലാത്തരം പിന്തുണയും നല്‍കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സലാഹുദ്ദീനെ രാഷ്ട്രീയമായും അല്ലാതെയും സഹായിക്കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

syedsalahuddin

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അമേരിക്ക സലാഹുദ്ദീനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചത്. കാശ്മീരില്‍ വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന പ്രധാന തീവ്രവാദ സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍. ഇവര്‍ക്ക് ഫണ്ട് നല്‍കുന്നതും ആയുധങ്ങള്‍ നല്‍കുന്നതും പാക്കിസ്ഥാനാണെന്ന് ഇന്ത്യ പലവട്ടം തെളിവുസഹിതം അന്താരാഷ്ട്ര വേദികളില്‍ തെളിയിച്ചിരുന്നു. ഇന്ത്യയുടെ ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ടാണ് അമേരിക്ക സലാഹുദ്ദീനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചത്.


English summary
Pakistan defends Syed Salahuddin, says will continue to back Kashmir struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X