കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്ഷെ മുഹമ്മദ് സ്ഥാപകന്റെ സഹോദരൻ അറസ്റ്റിൽ; 44 പ്രവര്‍ത്തകരെ പിടികൂടിയതായി പാകിസ്താൻ

Google Oneindia Malayalam News

ഇസ്ലാമാബാദ്: ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാനാ മസൂദ് അസറിന്റെ സഹോദരൻ
പിടിയിൽ. ജെയ്ഷഎ കേഡർ അബ്ദുള്‍ റൗഫ് അസ്ഗറാണ് പിടിയിലായത്. റൗഫ് അസ്ഗര്‍ അടക്കം നിരോധിച്ച സംഘടനയിലെ 44 പ്രവര്‍ത്തകരെ പിടികൂടിയെന്ന് പാകിസ്താൻ അറിയിച്ചു. മൗലാന റൗഫ് അസര്‍ കരുതല്‍ തടങ്കലിലാണെന്നാണ് റിപ്പോര്‍ട്ട്. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം 814 തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് കരുതുന്നത്.

<strong>ത്രിപുരയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി, ഐപിഎഫ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും</strong>ത്രിപുരയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി, ഐപിഎഫ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും

2007 ല്‍ മസൂദ് അസര്‍ ഒളിവില്‍ പോയതുമുതലാണ് ഇയാള്‍ ജെയ്‌ഷെ കമാന്‍ഡറായി സ്ഥാനമേറ്റെടുക്കുന്നത്. പുല്‍വാമ സംഭവത്തിന് ശേഷം പാകിസ്താന്‍ കൂടുതല്‍ സമ്മര്‍ദത്തിലായതിന് പിന്നാലെയാണ് ജയ്‌ഷെ തലവന്റെ സഹോദരന്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ ഈ നടപടി ഇന്ത്യയുടെ സമ്മര്‍ദം മൂലമല്ലെന്നും നാഷണല്‍ ആക്ഷന്‍ പ്ലാന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Mazood azar

2002ല്‍ പാകിസ്താനില്‍ ജെയ്‌ഷെ മുഹമ്മദിനെ നിരോധിച്ചെങ്കിലും മസൂദ് അസറിന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ലായിരുന്നുവെന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. പുല്‍വാമ ആക്രമണത്തിനും അതിന് ശേഷം ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനും ശേഷം തീവ്രവാദത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പാകിസ്താൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജെയ്ഷെ മുഹമ്മദിന്റെ 44 പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാനാ മസൂദ് അസർ മരിച്ചെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടെന്ന് ജെയ്ഷെ മുഹമ്മദ് തന്നെ വ്യക്തമാക്കിയിരുന്നു. മൗലാനാ മസൂദ് അസർ രോഗ ബാധിതനാണെന്നും വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണെന്നും നേരത്തെ പാക് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരിച്ചെന്ന അഭ്യൂഹം പരന്നത്.

English summary
Pakistan has detained Abdul Rauf Asghar, the brother of Jaish-e-Mohammad chief Maulana Masood Azhar. Pakistan has arrested 44 persons affiliated with multiple banned terrorist organisations including Mufti Abdul Rauf Asghar, brother of JeM chief Masood Azhar and Hammad Azhar, who is Masood Azhar's son. Both are in preventive custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X