ഇന്ത്യയുടെ ശീതയുദ്ധ സിദ്ധാന്തത്തിന് പാകിസ്താന്റെ മറുപടി, പുതിയ ഹ്രസ്വദൂര മിസൈല്‍ തയ്യാര്‍...
ഇസ്ലാമാബാദ്: ഇന്ത്യയുടെ ശീതയുദ്ധ സിദ്ധാന്തത്തെ പ്രതിരോധിക്കാന്‍ തങ്ങള്‍ പുതിയ ഹ്രസ്വദൂര മിസൈല്‍ തങ്ങള്‍ വികസിപ്പിച്ചെന്ന് പാകിസ്താന്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഹ്രസ്വദൂര മിസൈല്‍ സുരക്ഷിതവും അതേ സമയം കരുത്തുറ്റതുമാണെന്ന് പാകിസ്താന്‍ അറിയിച്ചു.
തങ്ങളുടെ ഹ്രസ്വദൂര മിസൈല്‍ സുരക്ഷിതമാണെന്ന സമ്മതപത്രം പാകിസ്താന്‍ ന്യൂക്ലിയര്‍ കമാന്റ് അതോറിറ്റി നല്‍കിയിട്ടുണ്ടെന്നും ഷാഹിദ് ഖാന്‍ അബ്ബാസി അറിയിച്ചു. ഈ മാര്‍ഗ്ഗം വളരെ സുരക്ഷിതമാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും അബ്ബാസി പറഞ്ഞു. രാജ്യത്തെ ആണവായുധ പദ്ധതികള്‍ സംബന്ധിച്ച് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന പാകിസ്താനിലെ പ്രധാന അതോറിറ്റിയാണ് ന്യൂക്ലിയര്‍ കമാന്റ് അതോറിറ്റി(എന്‍സിഎ).

പാകിസ്താനില്‍ നിന്നുള്ള അണ്വായുധ ആക്രമണങ്ങളെ ചെറുക്കാനാണ് ഇന്ത്യ ശീതയുദ്ധ സിദ്ധാന്തം പിന്തുടരുന്നത്. ഇതിനായി പരമ്പരാഗത ആയുധങ്ങളും മിസൈലുകളുമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇത്തരം ആയുധങ്ങള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നും അതിനാലാണ് ഇന്ത്യയുടെ ശീതയുദ്ധ സിദ്ധാന്തത്തെ പ്രതിരോധിക്കാന്‍ ഹ്രസ്വദൂര മിസൈല്‍ ഉപയോഗിക്കുന്നതെന്നും അബ്ബാസി പറഞ്ഞു.












Click it and Unblock the Notifications