ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ച് നവാസ്, മകള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫിനെ നാമനിര്‍ദേശം ചെയ്ത് പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍). പാര്‍ട്ടി തലവന്‍ നവാസ് ഷെരീഫാണ് തന്റെ ഇളയസഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്. ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പി എം എല്‍ എന്നിന്റെ നീക്കം. ഷെഹ്ബാസ് ഷെരീഫ് പാര്‍ട്ടി അംഗമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 75 സീറ്റുകളുമായി ഏറ്റവും വലിയ അംഗീകൃത കക്ഷിയാത് പി എം എല്‍ എന്നാണ്. പി പി പിക്ക് 54 സീറ്റുകളാണ് ഉള്ളത്. മുത്തഹിദ ക്വാമി മൂവ്മെന്റ് - പാകിസ്ഥാനും സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 264 സീറ്റുകളുള്ള പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം തികക്കാന്‍ ഇവരുടെ പിന്തുണയാണ് പി എം എല്‍ എന്നിന് സഹായകമായത്.

അതേസമയം പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തന്റെ മകള്‍ മറിയം നവാസിനെ നവാസ് ഷെരീഫ് നാമനിര്‍ദ്ദേശം ചെയ്തിച്ചിട്ടുണ്ട് എന്ന് പാര്‍ട്ടി വക്താവ് മറിയം ഔറംഗസേബ് പറഞ്ഞു. ജയിലില്‍ കിടക്കുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ പി ടി ഐയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 101 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഒരു ബ്ലോക്കായി സ്വതന്ത്രരെ കാണാനാകില്ല എന്നതിനാലായിരുന്നു അവര്‍ക്ക് സ്വന്തമായി ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതിരുന്നത്.
പാകിസ്ഥാനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഞങ്ങള്‍ ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു എന്നാണ് പിപിപിയുടെ കോ-ചെയര്‍മാനും മുന്‍ പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. നേരത്തെ സര്‍ദാരിയുടെ മകനും പിപിപി നേതാവുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി സഖ്യത്തെ പിന്തുണയ്ക്കാന്‍ ഉപാധികള്‍ വെച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം പങ്കിടണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പാകിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ശാശ്വതമായ സാമ്പത്തിക പ്രതിസന്ധിയോ പുതിയ തിരഞ്ഞെടുപ്പോ പിപിപി ആഗ്രഹിക്കുന്നില്ല എന്നും ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു. തന്റെ പിതാവ് ആസിഫ് അലി സര്‍ദാരി വീണ്ടും പ്രസിഡന്റാകാന്‍ ഭൂട്ടോ സര്‍ദാരി ആഗ്രഹിച്ചിരുന്നു. നാല് പ്രവിശ്യകളിലും ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നതായി പിപിപി വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു.
241 ദശലക്ഷം ജനങ്ങളുള്ള പാകിസ്ഥാന് മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്കും റെക്കോര്‍ഡ് പണപ്പെരുപ്പത്തിനും വര്‍ധിച്ചു വരുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്കുമിടയില്‍ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. പാകിസ്ഥാന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് തിരഞ്ഞെടുപ്പ് ഒരു പരിഹാരം കൊണ്ടുവരുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ജനവിധി കൂടുതല്‍ അസ്ഥിരതയ്ക്ക് മാത്രമേ വഴി തെളിയിക്കൂ. അതേസമയം പുതിയ രാഷ്ട്രീയ സഖ്യത്തിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട് എന്നും ഇത് നയരൂപീകരണത്തില്‍ കൂടുതല്‍ ഉറപ്പിലേക്ക് നയിക്കുമെന്നും നവാസ് ഷെരീഫ് പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications