Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാന്‍ ഖാനെ പൂട്ടി... പിഎംഎന്‍എല്ലും പിപിപിയും പ്രധാനമന്ത്രി സ്ഥാനം പങ്കിടും; സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം സജീവമാക്കി പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസും (പിഎംഎല്‍-എന്‍) പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി). പ്രധാനമന്ത്രി പദം രണ്ടര വര്‍ഷത്തേക്ക് പരസ്പരം പങ്കിടാമെന്ന ധാരണയില്‍ ഇരുപാര്‍ട്ടികളും എത്തിയതായാണ് വിവരം. തത്വത്തില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേന്ദ്രത്തിലും പഞ്ചാബ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലും സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരുപാര്‍ട്ടികളും സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പി പി പി അധ്യക്ഷന്‍ ആസിഫ് അലി സര്‍ദാരി, ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പി എം എല്‍-എന്നില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി സ്ഥാനം നിലനിര്‍ത്തണമെന്ന് യോഗത്തില്‍ പി എം എല്‍-എന്‍ നേതൃത്വം ആവശ്യപ്പെട്ടു.

Pakistan Election 2024

എന്നാല്‍ പി പി പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ബിലാവലിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടെന്ന് ആസിഫ് അലി സര്‍ദാരി പറഞ്ഞു. മുത്തഹിദ ക്വാമി മൂവ്മെന്റ് - പാകിസ്ഥാന്‍ (എംക്യുഎം-പി) നേതാക്കള്‍ പി എം എല്‍-എന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ഭാവി സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രീയ സഹകരണം അംഗീകരിക്കുകയും ചെയ്തതായാണ് വിവരം.

പി എം എല്‍-എന്‍ മേധാവി നവാസ് ഷെരീഫും എം ക്യു എം-പിയില്‍ നിന്നുള്ള ഡോ. ഖാലിദ് മഖ്ബൂല്‍ സിദ്ദിഖിയും ഇരു പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും പാക്കിസ്ഥാന്റെ നേട്ടത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തത്വത്തില്‍ സമ്മതിക്കുകയും ചെയ്തു. സ്വതന്ത്രരുമായും എംക്യുഎം-പി നേതൃത്വവുമായും ബന്ധമുണ്ടെന്ന് പിഎംഎല്‍-എന്‍ നേതൃത്വവും പി പി പിയെ അറിയിച്ചു.

അതേസമയം, പൊതുതിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച 18 ഹര്‍ജികള്‍ ലാഹോര്‍ ഹൈക്കോടതി തള്ളി. പി എം എല്‍-എന്‍ നേതാക്കളായ നവാസ് ഷെരീഫ്, ഷെഹ്ബാസ് ഷെരീഫ്, മറിയം നവാസ്, ഹംസ ഷെഹ്ബാസ്, ഖവാജ ആസിഫ്, അത്താവുള്ള തരാര്‍, ഐപിപി നേതാവ് അവ്ന്‍ ചൗധരി എന്നിവരുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ ജസ്റ്റിസ് അലി ബഖര്‍ നജാഫി നിരസിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഷയത്തില്‍ പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിപി) സമീപിക്കാന്‍ ജഡ്ജി പരാതിക്കാരോട് നിര്‍ദ്ദേശിച്ചു. ജയിലില്‍ കിടക്കുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പി ടി ഐ) പാര്‍ട്ടിയുടെ സ്വതന്ത്രരാണ് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത്. എന്നാല്‍ കേവല ഭൂരിപക്ഷം നേടാന്‍ പി ടി ഐക്ക് സാധിച്ചില്ല. കേവലഭൂരിപക്ഷത്തിന് 265 സീറ്റുകളില്‍ 133 സീറ്റുകളാണ് വേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+